ഇപ്സ്വിച്ച്: ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ പൈതൃകമായ ഭരണഘടന നിലവിൽവന്ന 76 - മത് റിപ്പബ്ലിക് ദിനാചാരണവും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും വികാരോജ്വലമായി.
/sathyam/media/media_files/2025/02/03/Pd3p0Y7W4G1ywsNqGgz0.jpg)
റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അധ്യക്ഷതയിൽ
ഇപ്സ്വിച്ചിലെ ബ്രിട്ടാനിയ സ്കൗട്ട് ഹാളിൽ വച്ച് വൈകുന്നേരം 7 മണിക്ക് ഈശ്വര പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് നിഷ ജിനീഷ് സ്വാഗതം ആശംസിച്ചു. പ്രഡിഡന്റ് ബാബുമങ്കുഴിയിൽ ദേശീയ പതാക ഉയർത്തി.
/sathyam/media/media_files/2025/02/03/xlwfobRsqhDq5r1YFlTU.jpg)
ഓ ഐ സി സി നാഷണൽ ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രസക്തിയും, അഹിംസാ മാർഗത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജിയുടെ രക്ത സാക്ഷി അനുസ്മരണ സന്ദേശവും അദ്ദേഹം നൽകി.
തുടർന്ന്, നാഷണൽ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്, മൊബീഷ് മുരളീധരൻ,
മാർട്ടിൻ പൊറിഞ്ചു, അമൽ ജോൺസ്, അർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/media_files/2025/02/03/MLsu3mG1txROd18D7w9j.jpg)
അവരവരുടെ കോൺഗ്രസ് പ്രവർത്തന പരിചയങ്ങളും അനുഭങ്ങളും പങ്ക് വെയ്ക്കുന്നതിനുള്ള വേദിയായി ചടങ്ങ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് റീജിയന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് യോഗം വിലയിരുത്തി.
പരിപാടിയിൽ പങ്കെടുത്തവർക്ക് ലഘു ഭക്ഷണവും സംഘാടകർ ഒരുക്കിയിരുന്നു. റീജിയൻ ട്രഷറർ ജിൻസ് വർഗീസ് നന്ദി പ്രകാശിപ്പിച്ചു.
ദേശീയ ഗാനത്തോടെ യോഗം പര്യവസാനിച്ചു