യുകെ: യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവർപൂളിൽ റിഥം - 25 എന്ന പേരിൽ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ചയാണ് പ്രസ്തുത പരിപാടി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യമായി ഒരു നൃത്ത-സംഗീത നിശ ഒരുങ്ങുന്നു.
യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും റിഥം യുകെ ഷോ ("Rhythm UK Shows") സാരഥികളുമായ രഞ്ജിത്ത് ഗണേഷ് (ലിവർപൂൾ), റോയ് മാത്യു (മാഞ്ചസ്റ്റർ), ഷിബു പോൾ(മാഞ്ചസ്റ്റർ), ജിനിഷ് സുകുമാരൻ (മാഞ്ചസ്റ്റർ)എന്നിവരാണ് ഈ കലാസന്ധ്യയ്ക്ക് ചുക്കാൻ പിടിക്കുന്നത്
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയർലണ്ടിൽ നിന്നും എത്തുന്ന കലാപ്രതിഭകളും ലിവർപൂളിലെ കാർഡിനൻ ഹെന്നൻ സ്കൂളിലെ വമ്പൻ സ്റ്റേജിൽ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കും.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര താരം ഡിസ്നി ജെയിംസ് മുഖ്യാതിഥിയായെത്തുന്ന വേദിയിൽ യുക്മ ട്രഷറർ ഷീജോ വർഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളായെത്തും. മെയ് 31 ന് നടക്കുന്ന കലാമാമാങ്കത്തിലേക്ക് എല്ലാ കലാപ്രേമികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.