New Update
/sathyam/media/media_files/NbJW2NT95HvbeN4F2icA.webp)
ലണ്ടൻ: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.കെയിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പിലെ ലേബർ പാർട്ടിയുടെ രണ്ട് സീറ്റ് ജയം കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്.
Advertisment
കിങ്സ്‍വുഡ് സീറ്റിൽ ഡാൻ ഇഗാൻ, വെല്ലിങ്ബൊറഫിൽ ഗെൻ കിച്ചൻ എന്നിവരാണ് വിജയിച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സീറ്റുകളാണിത്.
ലിബറൽ ഡെമോക്രാറ്റുകളെയും ഗ്രീൻ പാർട്ടിയെയും പിന്നിലാക്കി കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ ബ്രെക്സിറ്റ് പാർട്ടി മൂന്നാമതെത്തി. ജനുവരിയിലാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us