രാജ്യത്തുടനീളം പാർക്കിങ്‌ ഫീസിന് ഒറ്റ ആപ്പ്, 20 മൈൽ സോണുകൾ റദ്ദാക്കൽ; ജനകീയ നടപടികൾക്ക് ഒരുങ്ങി ഋഷി സുനക്

New Update
 Rishi Sunak is ready for public action

ലണ്ടൻ: രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവര്ക്കും പാര്ക്കിങിന് പണം നല്കാന് ഒരൊറ്റ ആപ്പ് കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. മോട്ടോറിസ്റ്റുകള് ഏറ്റവും കൂടുതല് നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിനാണ് സര്ക്കാര് ഇത്തരത്തിൽ ഒരു ആപ്പുമായി രംഗത്ത് വരുന്നത്. വിവിധ ലൊക്കേഷനുകളില് വ്യത്യസ്ത ആപ്ലിക്കേഷനുകള് ഡൗണ്ലോഡ് ചെയ്യേണ്ടി വരുന്ന തലവേദന ഒഴിവാക്കാനാണ് ഋഷി സുനകിന്റെ പ്രഖ്യാപനം ഗുണം ചെയ്യുക.

Advertisment

ഒരു ദേശീയ പാര്ക്കിങ്‌ പ്ലാറ്റ്ഫോം പൈലറ്റ് അടിസ്ഥാനത്തില് ആരംഭിച്ച് എല്ലായിടത്തും നടപ്പാക്കാനാണ് ലക്ഷ്യമാക്കുന്നത്. ഇതിന് പുറമെ റോഡ് നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് കാലതാമസം സൃഷ്ടിച്ച് ട്രാഫിക് ദുരിതം സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്ക്ക് വന് പിഴ ഏര്പ്പെടുത്താനും പദ്ധതികള് തയ്യാറാക്കുന്നുണ്ട്.

 കൂടാതെ റോഡുകളിലെ മണിക്കൂറില് 20 മൈല് വേഗതാപരിധി സോണുകള് റദ്ദാക്കുന്നത് അടക്കമുള്ള നീക്കങ്ങൾക്കും സര്ക്കാര് ഒരുങ്ങുന്നുണ്ട്. ഇത്തരത്തിൽ നിരവധി സേഫ്റ്റി സ്‌കീമുകളാണ് സുനക് അവസാനിപ്പിക്കാന് പോകുന്നത്. യുകെയിലെ 28 ദശലക്ഷം ജനങ്ങള്ക്ക് ഇതിന്റെ ആശ്വാസം ലഭിക്കുമെന്നാണ് കണക്ക്. പുതിയ പെട്രോള്, ഡീസല് കാറുകളുടെ വില്പന നിരോധിക്കുന്നതിനുള്ള പദ്ധതി ഋഷി സുനക് വൈകിപ്പിക്കാന് തീരുമാനിച്ചതിനെ തുടര്ന്നുള്ള വിവാദങ്ങള് കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ നീക്കങ്ങളുമായി മുന്നോട്ട് വരുന്നത്. എന്നാൽ ജനോപകാരപ്രദമായ ഇത്തരം നടപടികൾ ഋഷി സുനകിന്റെ ജനപ്രീതി വർധിപ്പിക്കുന്നുണ്ട്.

rishi sunak
Advertisment