യു കെ: ബഹ്റൈന് തീരത്ത് വച്ച് യു കെയുടെ രണ്ട് യുദ്ധക്കപ്പലുകള് കൂട്ടിയിടിച്ച സംഭവം റോയൽ നേവി അന്വേഷിക്കും. മിഡില് ഈസ്റ്റേണ് തുറമുഖ തീരത്ത് വച്ച് എച്ച്എംഎസ് ബാംഗറിലേക്ക് എച്ച്എംഎസ് ചിഡിംഗ്‌ഫോള്ഡ് റിവേഴ്‌സ് ചെയ്യുകയായിരുന്നു.
സോഷ്യല് മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി ഷെയര് ചെയ്യപ്പെട്ടിരുന്നു. കപ്പലുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്ക്കും പരിക്കില്ല. അന്വേഷണം നടക്കുന്നതിനാല് കൂട്ടിയിടിയുടെ സ്വഭാവത്തെക്കുറിച്ച് പ്രതികരിക്കാന് സാധിക്കില്ലെന്നാണ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്.
സംഭവത്തിൽ ഉൾപ്പെട്ട രണ്ട് സ്‌പെഷ്യലിസ്റ്റ് മൈന്സ്വീപ്പര് കപ്പലുകളും ജലത്തിലൂടെയുള്ള വ്യാപാരത്തിന്റെ സുരക്ഷിതമായ നീക്കം ഉറപ്പാക്കാന് സഹായിക്കുന്നവയാണെന്നും, ഗള്ഫില് യു കെയുടെ ദീര്ഘകാല സാന്നിധ്യത്തിന്റെ ഭാഗമാണ് ഈ രണ്ട് കപ്പലുകളെന്നും റോയല് നേവി പറഞ്ഞു. "ഞങ്ങള് ഞങ്ങളുടെ ആളുകളെ ഏറ്റവും ഉയര്ന്ന നിലവാരത്തില് പരിശീലിപ്പിക്കുകയും യന്ത്രസാമഗ്രികളുടെ സുരക്ഷാ മാനദണ്ഡങ്ങള് കര്ശനമായി നടപ്പിലാക്കുകയും ചെയ്യുന്നു.
/sathyam/media/post_attachments/ca68f3d9-d47.jpg)
പക്ഷേ നിര്ഭാഗ്യവശാല് ഇത്തരത്തിലുള്ള സംഭവങ്ങലും ഉണ്ടാകാം" പി എ വാര്ത്താ ഏജന്സിയോട് കൂട്ടിയിടിയുടെ കാരണം വിശദീകരിച്ചു കൊണ്ട്, റിയര് അഡ്മിറല് എഡ്വേര്ഡ് ആല്ഗ്രെന് പറഞ്ഞു. കൂട്ടിയിടിയുടെ കാരണം കണ്ടെത്തേണ്ടതുണ്ട്. സമ്പൂര്ണ്ണവും സമഗ്രവുമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഭാവിയില് സമാനമായ സംഭവങ്ങള് തടയാന് കഴിയുന്ന നടപടിക്രമങ്ങളിലെ മാറ്റങ്ങളെല്ലാം വേഗത്തില് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/post_attachments/d9c151f9-4f4.jpg)
എച്ച്എംഎസ് ചിഡിംഗ്‌ഫോള്ഡ് ഇത്തരമൊരു സംഭവത്തില് ഉള്പ്പെടുന്നത് ഇതാദ്യമല്ല. 2021-ല്, ബഹ്റൈന് തീരത്ത് വച്ച്, എച്ച്എംഎസ് ബാംഗറിന്റെ അതേ ക്ലാസിലുള്ള എച്ച്എംഎസ് പെന്സാന്സിനെ അത് ഇടിച്ചിരുന്നു. അതേസമയം, എച്ച്എംഎസ് ബാംഗൂര് അടുത്ത വര്ഷം ഡീകമ്മീഷന് ചെയ്യും.