ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ രഹസ്യനീക്കം; ഒരുക്കങ്ങളുമായി വൈറ്റ്ഹാള്‍ ഉദ്യോഗസ്ഥര്‍

author-image
റോമി കുര്യാക്കോസ്
Updated On
New Update
bhbhjbhygrty

യു കെ: വർഷത്തിന്റെ രണ്ടാം പാദത്തിലായിരിക്കും രാജ്യം തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുക എന്നാണ് അടുത്തിടെ സുനക് നടത്തിയ പ്രഖ്യാപനമെങ്കിലും, പൊതുതെരഞ്ഞെടുപ്പിന് വൈറ്റ്ഹാള് രഹസ്യ ഒരുക്കങ്ങള് നടത്തുന്നതായാണ് പുറത്ത് വന്ന റിപ്പോര്ട്ടുകൾ. സ്പ്രിംഗ് ഇലക്ഷന് നടത്താനുള്ള സാധ്യത അന്ന് പ്രധാനമന്ത്രി സുനക് തള്ളികളഞ്ഞിരുന്നില്ല.

Advertisment

തെരഞ്ഞെടുപ്പ് ഉടന്നില്ല എന്ന സുനകിന്റെ നേരത്തെയുള്ള പ്രഖ്യാപനം മറ്റ് രാഷ്ട്രീയ കക്ഷികൾക്കിടയിൽ കനത്ത എതിർപ്പുലവാക്കിയിരുന്നു. മേയ് 2 - ന് തെരഞ്ഞെടുപ്പ് നടക്കാന് സാധ്യതയുണ്ടെന്ന നിഗമനത്തില് ഗവണ്മെന്റ് ഓഫീസുകളില് യോഗങ്ങള് നടക്കുന്നതായും, പാര്ലമെന്റ് പിരിച്ചുവിട്ട്, മേയ് 6 - ന് പുതിയ എം പിമാരെ വരവേല്ക്കാനുള്ള സാധ്യതകൾ നിലനിക്കുന്നതായും മെയില് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.

കൺസർവറ്റീവ് പാർട്ടിയുടെ കോണ്ഫറന്സിന് ശേഷം ഒക്ടോബര് മാസം അല്ലെങ്കില് നവംബർ മാസം, തെരഞ്ഞെടുപ്പിന് ഋഷി സുനാക് തയ്യാറാകുകയെന്നാണ് ഇപ്പോഴും പ്രതീക്ഷ. നികുതി വെട്ടിക്കുറയ്ക്കുന്ന ഓട്ടം ബജറ്റ് ഇതില് സുപ്രധാന തുറുപ്പുചീട്ടായി മാറും. അടുത്തിടെ 4% - ത്തിലേക്ക് കുറഞ്ഞ പണപ്പെരുപ്പം, പലിശ നിരക്കുകളിലെ കുറവ് എന്നിവയിലൂടെ രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടതായി വോട്ടര്മാര്ക്ക് അനുഭവപ്പെട്ടതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് അനുയോജ്യമെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ.

ടോറികളുടെയും പ്രധാനമന്ത്രിയുടെ തന്നെയും പ്രതിഛായക്ക് മങ്ങലേറ്റിരിക്കുകയും ലേബർ ബഹുദൂരം മുന്നോട്ട് പോവുകയും ചെയ്ത സാഹചര്യത്തിൽ, കുറഞ്ഞ പലിശ നിരക്ക്, 4% - ത്തിൽ പിടിച്ചുകെട്ടിയ പണപ്പെരുപ്പം, അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണം, ക്രമാതീതമായി ഉയർന്നിരുന്ന ഇമ്മിഗ്രേഷനിലെ നിയന്ത്രണം, എന്എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കല് തുടങ്ങിയ നടപടികൾ നടപ്പിൽ വരുത്തി, ജനങ്ങളുടെ പിന്തുണ നേടിയ ശേഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്ന രാഷ്ട്രീയ തന്ത്രം പയറ്റുന്നതാണ് ഉത്തമം എന്ന് ചിന്തയും പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തുന്നു.

തന്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ സുനകിന് കൂടുതൽ സമയം ആവശ്യമാണെന്നിരിക്കെ മാര്ച്ച് മധ്യത്തില് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള അണിയറ നീക്കങ്ങള് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ചിന്തിക്കുന്നവരും കൂട്ടത്തിൽ ഉണ്ട്. ഏതായാലും പൊതുതെരഞ്ഞെടുപ്പു ഉടനുണ്ടാകും എന്ന് തന്നെയാണ് മെയില് റിപ്പോര്ട്ട് നൽകുന്ന സൂചനകൾ. കൗണ്സില്, മേയര് തെരഞ്ഞെടുപ്പുകള് മേയ് 2 - നാണ് നിശ്ചയിച്ചിരിക്കുന്നത്. കീര് സ്റ്റാര്മറുടെ നേതൃത്വത്തിൽ ലേബര് പാര്ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നുണ്ട്.

britain general election
Advertisment