സ്വകാര്യ ദ്വീപില്‍ ആഡംബര ജീവിതം നയിക്കാന്‍ ദമ്പതികളെ തേടുന്നു; ശമ്പളം ഒന്നരക്കോടി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
big_deal_for_couples

ന്യൂയോര്‍ക്ക്: ദമ്പതികള്‍ക്ക് ഒരുമിച്ച് ജോലി വാഗ്ദാനം. സ്വകാര്യ ദ്വീപില്‍ ആഡംബര ജീവിതം നയിക്കുക എന്നതു മാത്രമാണ് ജോലി. ഇതിനു ശമ്പളമായി ഒന്നരക്കോടി രൂപയും നല്‍കും.

Advertisment

ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സിയായ ഫയര്‍ഫാക്സ് ആന്‍ഡ് കെന്‍സിംഗ്ടണ്‍ ആണ് ഇങ്ങനെയൊരു പരസ്യം നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലെ സ്വകാര്യ ആഡംബര ദ്വീപിലാണ് തൊഴിലവസരം.

തെരഞ്ഞെടുക്കുന്ന ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ സ്വാധീനമുള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സമൂഹമാധ്യമത്തിലൂടെ ദ്വീപിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇവര്‍ ചെയ്യേണ്ടത്. നിര്‍മ്മാണം പുരോഗമിക്കുന്ന ഈ ദ്വീപിനെ ആഡംബര പറുദീസയാക്കി മാറ്റാനാണ് ലക്ഷ്യം.

വര്‍ഷത്തില്‍ 25 ദിവസമാണ് ലീവ്. വര്‍ഷത്തിലൊരിക്കല്‍ സ്വന്തം നാട്ടില്‍ പോകാം. അപേക്ഷകള്‍ അയയ്ക്കുന്നവര്‍ ഇതിനൊപ്പം ടിക് ടോക് വീഡിയോയും സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 

private island
Advertisment