ലണ്ടൻ: ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമാണ് സേവനം യു കെ. സേവനം യു കെ യുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന നോർത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാമത് വാർഷികവും കുടുംബസംഗമവും ജൂൺ 16 ഞായറാഴ്ച 10 മണി മുതൽ ശിവഗിരി ആശ്രമത്തിൽ വച്ചു നടക്കും.
ഈ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/zr8QmgxxVUNAVBeDA
കൂടുതൽ വിവരങ്ങൾക്ക്: യൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി: 07463555009 യൂണിറ്റ് സെക്രട്ടറി : വിപിൻ കുമാർ: 07799249743