പതിനേഴുകാരൻ ബര്‍മിങ്ഹാമിൽ കുത്തേറ്റു മരിച്ചു; ആളുമായി കൊലപാതകം എന്ന് പ്രാഥമിക നിഗമനം

author-image
റോമി കുര്യാക്കോസ്
Updated On
New Update
mmmmmmmmmnnnnnnnn

ബര്മിങ്ഹാം: പതിനേഴു വയസുകാരൻ ബര്മിങ്ഹാമില് കുത്തേറ്റു കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. കഴിഞ്ഞ ശനിയാഴ്ചയാണ് ബര്മിങ്ഹാമിലെ സിറ്റി സെന്ററില് വെച്ച് 17 വയസുകാരൻ മുഹമ്മദ് ഹസാം അലിക്ക് കുത്തേറ്റത്. ആളുമാറി നടന്ന കൊലപാതകമാണ് സംഭവിച്ചതെന്ന്‌ ഡിറ്റക്ടീവ് ഇന്സ്പെക്ടര് മിഷേല് തര്ഗുഡ് പറഞ്ഞു.

Advertisment

കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിക്ടോറിയ സ്‌ക്വയറില് മുഹമ്മദിനെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിന് പിന്നിലുള്ള കാരണം സ്ഥിരീകരിചിട്ടില്ല. മുഹമ്മദിന്റെ കൊലയാളിയെ പിടികൂടാന് വെസ്റ്റ് മിഡ്ലാന്ഡ്സ് പോലീസ് തെരച്ചില് ഊര്ജ്ജിതമാക്കി.

പ്രതിയുടെ ചിത്രം കുടുംബം പുറത്തുവിട്ടിട്ടുണ്ട്. സംഭവം ഗ്യാംഗ് ബന്ധമുള്ളതല്ലെന്ന് കരുതുന്നതായും, എന്നാല് അക്രമത്തിന് പിന്നില് കണ്ടെത്താന് ഇതുവരെ സാധ്യമായിട്ടില്ല എന്നുമാണ് പോലീസ് പറഞ്ഞത്.

Muhammad Hazam
Advertisment