മഞ്ചെസ്റ്റർ: ഓൾദം ക്രിസ്ത്യൻ അസംബ്ലിയുടെ സഹകരണത്തോടെ ശാരോൻ ഫെല്ലോഷിപ് ചർച്ച് യു കെ & ഐർലൻഡ് റീജിയൻ പത്തൊൻപതാമത് നാഷണൽ കോൺഫറൻസ് 2025 മാർച്ച് 7,8,9 തീയതികളിൽ ഓൾദാമിൽ വച്ച് നടത്തപെടുന്നു.
ഗ്രേറ്റ് അക്കാദമി ആഷ്ട്ടൺ (സ്കൂൾ), അണ്ടർലെയ്നിൽ വച്ച് ക്രമീകരിക്കുന്ന കോൺഫറൻസ് ശാരോൻ ഫെലോഷിപ്പ് ചർച്ച് യു കെ & അയർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപച്ചൻ പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കും. “ക്രിസ്തുവിൽ തികഞ്ഞവരാകുക” എന്ന തീം ഉള്ളടക്കമാക്കി അണിയിച്ചൊരുക്കുന്ന യോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് (കേരള) ദൈവവചന സന്ദേശം നൽകും.
മാർച്ച് 7 വൈകിട്ട് 6 മുതൽ 9 മണി വരെയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന്, മാർച്ച് 8ന് രാവിലെ 9 മണിക്ക് പൊതുയോഗവും ഉച്ചയ്ക്ക് 2 മണിക്ക് സൺഡേ സ്കൂൾ സി ഇ എം സംയുക്ത സമ്മേളനത്തിൽ ഡോ. ലിജോ ഇ സാമുവൽ ശ്രൂഷിക്കും. ഉച്ചകഴിഞ്ഞ് 4 മുതൽ 5 മണി വരെ സിസ്റ്റർ. ഷൈനി തോമസ് (യു കെ)യുടെ നേത്യത്വത്തിൽ ശാരോൻ വനിതാ സമാജത്തിന്റെ മീറ്റിംഗ് നടക്കും.
സമാപന സമ്മേളനം വൈകിട്ട് 6 മണിക്ക് ആരംഭിക്കും. 9 മണിക്ക് സമ്മേളനം പര്യവസാനിക്കുമെന്ന് സെക്രട്ടറി പാസ്റ്റർ. പ്രയ്‌സ് വർഗീസ് അറിയിച്ചു.
പാസ്റ്റർമാരായ സിബിൻ കുര്യൻ അജിത് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ശാരോൻ നാഷണൽ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ. സുനൂപ് മാത്യു, ബ്രദർ. ബാബു സീമോൻ എന്നിവരാണ് കോർഡിനേറ്റേഴ്സ്.
കൺവൻഷൻപ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നോടൊപ്പം പവർവിഷൻ ചാനലിലും ലൈവ് ആയി പ്രക്ഷേപണം ചെയ്യും.
കൺവൺഷനിൽ പങ്കെടുക്കാൻ വിവിധ ഇടങ്ങളിൽ നിന്ന് വരുന്നവർക്ക് താമസത്തിന് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് പബ്ലിസിറ്റി കൺവീനർ ലിജു വേങ്ങൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07810066953