സൗത്ത് കെൻസിങ്ടൺ: വ്യാജന്മാർ വിലസുന്ന ലോകത്ത് അസാധാരണമായ മറ്റൊരു വ്യാജ കഥകൂടി പിറവി കൊണ്ടു. സൗത്ത് കെൻസിങ്ടനിലെ ബ്രോമ്പ്റ്റൻ ഒറേട്ടറിയിൽ കഴിഞ്ഞയാഴ്ച അരങ്ങേയിയ ഒരു വ്യാജ ശവസംസ്കാരമാണ് ഇപ്പോൾ വാർത്തകളിൽ വൻ പ്രാധാന്യത്തോടെ ഇടം പിടിച്ചിരിക്കുന്നത്. ശൂന്യമായ ശവപ്പെട്ടിയുമായി സംഘടിപ്പിച്ച ശവസംസ്‌കാര ചടങ്ങ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ പുരോഹിതന്‍ ഇടപെട്ട് റദ്ദാക്കുകയായിരുന്നു. ചടങ്ങുകളുടെ ഒരുക്കങ്ങൾ എല്ലാം ചെയ്യുകയും ഫ്യുണറൽ സർവീസ് ഏജൻസിക്ക് പണം കൈമാറിയതും ജാക്കി ഹാജ് എന്ന 38 - കാരനാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
/sathyam/media/media_files/AQZZdLCNlmGIwugs3upr.jpg)
മരണപ്പെട്ട ലോറിസ് സോബ് എന്ന ലാത്വിയന്‍ യുവാവിനായി അദ്ദേഹത്തിന്റെ സഹോദരനെന്ന് അവകാശപ്പെട്ട ക്ലൈഡ് എന്ന വ്യക്തിയാണ് ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ചടങ്ങിൽ കരയാനായി ആളുകളെയും വാടകയ്ക്ക് ഏർപ്പാട് ചെയ്തിരുന്നു. എന്നാൽ, ചടങ്ങുകള്‍ക്കിടയില്‍ ഗായക സംഘത്തില്‍പ്പെട്ടവര്‍ സത്യം വെളിപ്പെടുത്തിയതോടെ പുരോഹിതന്‍ ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു. ശവസംസ്‌കാരത്തിനുള്ള അഭ്യര്‍ത്ഥന നാല് ആഴ്ചകള്‍ക്ക് മുമ്പാണ് ലഭിച്ചതെന്ന് ഫാ. മക്ഹാര്‍ഡി വെളിപ്പെടുത്തി.
സംസ്കാര ചടങ്ങുകൾക്ക് നേതൃത്വവും കൊടുത്ത പുരോഹിതർ മക്ഹാര്‍ഡിയാണ് ഗായക സംഘത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടങ്ങുകള്‍ അവസാനിപ്പിക്കുകയും സത്യാവസ്ഥ ബോധ്യപ്പെടാൻ ശവപ്പെട്ടി പരിശോധിക്കുകയുമായിരുന്നു. പരിശോധനയിൽ ശവമഞ്ചം ശൂന്യമായിരുന്നു. തുടർന്ന്, നടന്ന വിശദമായ അന്വേഷണത്തിൽ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ അഭിനേതാക്കളായിരുന്നു എന്ന വിവരവും വ്യക്തമായി.
വ്യാജ മൃതസംസ്കാര ചടങ്ങ് കൊഴുപ്പിക്കാൻ അതിഗംഭീരമായി അലങ്കരിച്ച കുതിരവണ്ടി, വിന്റേജ് കാറുകള്‍, ഗായകസംഘം, ബന്ധുക്കളായി വാടക അഭിനേതാക്കൾ എന്നിവയെല്ലാം ഒരുക്കിയിരുന്നു. മരണപ്പെട്ടയാളുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ വ്യക്തി ചടങ്ങിന്റെ ചിലവുകൾക്കായി £10000 തങ്ങളുടെ ഏജൻസി അക്കൗണ്ടിലേക്ക് നൽകിയെന്നും വിവര കൈമാറ്റങ്ങൾ മെയിൽ മുഖേനയാണ് നടന്നതെന്നും ഈസ്റ്റ് ലണ്ടനിലെ ടി ക്രിബ്ബ് ഫ്യുണറൽ ഏജൻസി ഡയറക്ടർമാർ വെളിപ്പെടുത്തി.
ദുഖാര്‍ത്ഥരായ കുടുംബാംഗങ്ങളും സഹോദരങ്ങളുമായി അഭിനയിക്കാന്‍ വലിയ ഒരു കൂട്ടം ആളുകള്‍ തന്നെ എത്തിയിരുന്നു. എന്നാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് അസ്വസ്ഥരായ ഗായക സംഘത്തിന്റെ ഇടപെടലാണ് കള്ളി വെളിച്ചത് കൊണ്ടുവന്നത്.
/sathyam/media/media_files/BSgooRbAqTKWxDvcNnrN.jpg)
മരിച്ച വ്യക്തിയുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ട ക്ലൈഡ് എന്ന വ്യക്തി കെട്ടിചമച്ച കഥയായിരുന്നു അവിടെ അരങ്ങേറിയതെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്ലൈഡ് എന്ന വ്യക്തിയായി രംഗപ്രവേശനം ചെയ്തത് ജാക്കി ഹാജ് എന്ന കുറ്റവാളിയാണെന്ന് പോലീസ് സ്ഥിതീകരിച്ചു. ലൈംഗികതിക്രമ കേസിൽ 2016 - ൽ നാല് വർഷത്തെ ജയിൽ വാസം വിധിക്കപ്പെട്ടയാളാണ് ജാക്കി. ഒടുവില്‍ സംഗതി കയ്യോടെ പിടിക്കപ്പെട്ടതോടെ ലോറിസ് എന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ ഒരാള്‍ മരിച്ചിട്ടില്ലെന്ന് ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇയാളുടെ കൈവശം ലോറിസ് എന്ന പേരില്‍ വ്യാജമായി നിര്‍മ്മിച്ച റഷ്യന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. കാണാതായി എന്ന് പറയപ്പെടുന്ന ലോറിസിനായി ഊർജിത തിരച്ചിൽ പോലീസ് ആരംഭിച്ചു.
വ്യാജ സംസ്കാര ചടങ്ങുകൾ നിർത്തിവെച്ചുവെങ്കിലും ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത് എന്തിന് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.