ന്യൂകാസിൽ: നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) - യുടേയും, ന്യൂകാസിൽ ഹിന്ദു സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25 - ന് (ഞായറാഴ്ച്ച) വൈകിട്ട് മൂന്ന് മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും.
ശ്രീകൃഷ്ണനും രാധയോടുമൊപ്പം നിരവധി ഉണ്ണിക്കണ്ണന്മാരും രാധമാരും പങ്കെടുക്കുന്ന ശോഭയാത്ര, ഭജന, കലാമത്സരങ്ങൾ, ഉറിയടി, അന്നദാനം തുടങ്ങി അതിവിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
/sathyam/media/media_files/AZ7uMJiBdniYOMqY6VAS.jpg)
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കുന്നവർ കൃത്യ സമയത്ത് എത്തിച്ചേരണമെന്നും സംഘാടക സമിതി അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലം:
Community Centre, Hazlerigg
Newcastle - Up On -Tyne
NE13 7AS
കൂടുതൽ വിവരങ്ങൾക്ക്:
ശ്രീജിത്ത്: - 07916751283
പ്രവീണ്‍ കുമാര്‍: 07469267389
വിനോദ് ജി നായര്‍: 07950963472
അനില്‍കുമാര്‍: 07828218916