ഇന്ത്യന്‍ വേരുകളില്‍ അഭിമാനം പ്രകടിപ്പിച്ച് സുനക്

ഇന്ത്യന്‍ വേരുകളില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
British Prime Minister

ലണ്ടൻ: ഇന്ത്യന്‍ വേരുകളില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി~20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയില്‍ എത്തുന്നതിനു മുന്നോടിയായി അനുവദിച്ച അഭിമുഖത്തിലാണ് പരാമര്‍ശം.

Advertisment

തന്റെ ഭാര്യ ഇന്ത്യക്കാരിയാണെന്നും, ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്നു എന്നും സുനക് പറഞ്ഞു. അതിനാല്‍, എക്കാലവും ഇന്ത്യയും അവിടുത്തെ ജനങ്ങളുമായി തനിക്കു ബന്ധമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാര്യയുടെ മാതാപിതാക്കളായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും എഴുത്തുകാരി സുധ മൂര്‍ത്തിയുമായുള്ള സംഭാഷണങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയമാണോ ബ്രിട്ടനിലെ പ്രശ്നങ്ങളാണോ ചര്‍ച്ചചെയ്യുക എന്ന ചോദ്യത്തിന്, രണ്ടുമല്ല, ക്രിക്കറ്റാണെന്നായിരുന്നു സുനകിന്റെ മറുപടി.

ഭാര്യ അക്ഷതയുമൊത്ത് ഇന്ത്യയിലേക്ക് വരുന്നത് നല്ല അനുഭവമായിരിക്കുമെന്നും, ചെറുപ്പത്തില്‍ ഒരുമിച്ചു പോയിട്ടുള്ള ചിലയിടങ്ങളിലൊക്കെ വീണ്ടും സന്ദര്‍ശനം നടത്താന്‍ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

rishi sunak
Advertisment