ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/BX6PISoPdiVdFXWyQv08.jpg)
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരേ നടത്തിയ പരാമര്‍ശം യുകെയില്‍ സജീവ ചര്‍ച്ചാവിഷയമാകുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലെ സമാപന പ്രസംഗത്തിലാണ് ലിംഗ സംവാദത്തെക്കുറിച്ചുള്ള പുരോഗമനപരമല്ലാത്ത നിലപാട് സുനക് പ്രഖ്യാപിച്ചത്.
Advertisment
"പുരുഷന്‍ പുരുഷനും സ്ത്രീ സ്ത്രീയുമാണ്. ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഏത് ലൈംഗികതയിലും സ്വീകരിക്കാനാകുമെന്ന് വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. പുരുഷന്‍ പുരുഷനും സ്ത്രീ സ്ത്രീയുമാണ്. അത് മനസ്സിലാക്കാന്‍ സാമാന്യബോധം മതി', ഇതായിരുന്നു സുനകിന്റെ വാക്കുകള്‍.