ലണ്ടൻ: ലണ്ടനിലെ ഹാക്ക്നിയിൽ മെയ് 29 - ന് റെസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ മലയാളി കുടുംബത്തിലെ 10 വയസ്സുകാരിക്ക് വെടിയേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഹാംഷെയറിലെ ഫാർൺബറോയിൽ നിന്നുള്ള ജാവോൺ റെയ്ലി (32) ആണ് പൊലീസ് പിടിയിലായത്. വാഹനം തടഞ്ഞുനിർത്തിയാണ് പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്തത്.
/sathyam/media/post_attachments/b4a7a643-1c8.jpg)
റിമാൻഡ് ചെയ്‌ത പ്രതിയെ സെപ്റ്റംബർ 6 - ന് ഓൾഡ് ബെയ്ലിയിൽ ഹാജരാക്കും. പ്രതിക്കെതിരെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ നാല് കൊലപാതക ശ്രമങ്ങളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ പ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ 35 കാരിയായ സ്ത്രീയെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
/sathyam/media/post_attachments/1e83a53a-91e.jpg)
പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ - അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിവെപ്പിൽ ഗുരുതരമായ പരുക്കേറ്റത്. ബർമിങ്ഹാമിൽ താമസിക്കുന്ന ലിസ്സെൽ മരിയയും കുടുംബവും സ്‌കൂൾ അവധി പ്രമാണിച്ചു ലണ്ടൻ സന്ദർശനത്തിന് എത്തിയതായിരുന്നു.
/sathyam/media/post_attachments/7985421e-0d0.jpg)
റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചിരിക്കവെ ആണ് ബൈക്കിൽ എത്തിയ അക്രമി കെട്ടിടത്തിനും റസ്‌റ്ററന്റ്റിനും നേരെ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടി ആശുപത്രിയിൽ തന്നെ തുടരുകയാണ്.
വെടിവയ്പ്പിൽ റസ്‌റ്ററൻ്റിന് പുറത്ത് നിന്നിരുന്ന മൂന്ന് പേർക്കു കൂടി വെടിയേറ്റിയിരുന്നെങ്കിലും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ ആശുപ്രതി വിട്ടിരുന്നു.