'ഭൂമി കുലുക്കി' ടെയ്‌ലര്‍ സ്വിഫ്റ്റ്; ബ്രിട്ടനിലെ സംഗീതപരിപാടിയുടെ പ്രകമ്പനം അനുഭവപ്പെട്ടത് 6 കി.മീ ചുറ്റളവില്‍

New Update
vgty589

ലണ്ടൻ : ബ്രിട്ടനില്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് നടത്തിയ സംഗീതപരിപാടി കാരണം പരിസരം കിലോമീറ്ററുകളോളം പ്രകമ്പനം കൊണ്ടതായി ഭൂമിശാസ്ത്ര വിദഗ്ദ്ധര്‍. പരിപാടി നടന്ന എഡിന്‍ബറോയിലെ മറേഫീല്‍ഡ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് ബ്രിട്ടിഷ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

തന്റെ പത്താമത്തെ ആല്‍ബമായ 'മിഡ്‌നൈറ്റ്‌സി'ന്റെ പ്രചരണാര്‍ത്ഥം ടെയ്‌ലര്‍ സ്വിഫ്റ്റ് നടത്തിവരുന്ന ആഗോള സംഗീതപരിപാടിയായ എറാസ് ടൂര്‍ യുകെയില്‍ എത്തിയപ്പോഴാണ് സംഭവം. വിവിധ രാജ്യങ്ങളിലെ ഷോകള്‍ക്ക് ശേഷമാണ് സ്വിഫ്റ്റും സംഘവും സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബറോയിലെത്തിയത്.

ആരാധകരുടെ ഇഷ്ടഗാനങ്ങളായ 'റെഡി ഫോര്‍ ഇറ്റ്?', 'ക്രുവല്‍ സമ്മര്‍', 'ഷാംപെയ്ന്‍ പ്രോബ്ലംസ്' എന്നിവ പാടിയപ്പോഴായിരുന്നു ഓരോ രാത്രിയും ഭൂകമ്പത്തിന് സമാനമായ ചലനമുണ്ടായത്. 'റെഡി ഫോര്‍ ഇറ്റ്?' പാടിയവേളയില്‍ ജനക്കൂട്ടം ഉയര്‍ത്തിയ ആരവം 80 കിലോവാട്ട് ഊര്‍ജം പ്രസരിപ്പിച്ചു.

ലോകത്ത് ഏറെ ആരാധകരുള്ള ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി ഇതാദ്യമായല്ല വലിയ ഭൂപ്രകമ്പനങ്ങള്‍ക്ക് കാരണമാകുന്നത്. 2023 ജൂലൈയില്‍ യുഎസിലെ സിയാറ്റിലില്‍ നടത്തിയ സംഗീതപരിപാടിക്കിടെ ഭൂകമ്പം അളക്കുന്ന റിക്ടര്‍ സ്‌കെയിലില്‍ 2.3 പ്രകമ്പന തീവ്രത രേഖപ്പെടുത്തിയിരുന്നു. സംഗീതോപകരണങ്ങളുടെ ശബ്ദം, ആളുകളുടെ ആരവം, ഡാന്‍സ് എന്നിവയെല്ലാം ചേര്‍ന്നാണ് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നത്.







 

 

Advertisment