/sathyam/media/media_files/2025/09/17/vvv-2025-09-17-03-20-23.jpg)
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ശക്തമാകുന്നതിനിടെ ബ്രിട്ടന്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേയ്ക്ക്. തീവ്ര വലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരനായ ഇലോണ്‍ മസ്ക് രംഗത്തെത്തിയത് വലിയ വിവാദത്തിനു തിരികൊളുത്തി. തിരിച്ചു പോരാടുക, അല്ലെങ്കില്‍ മരിക്കുക എന്നാണ് എക്സിലൂടെ മസ്ക് പ്രതിഷേധക്കാരോട് പറഞ്ഞത്.
വീഡിയോ ലിങ്കിലൂടെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത മസ്ക്, ഇടതു പക്ഷത്തെ കൊലപാതകപ്പാര്‍ട്ടി എന്നാണ് വിശേഷിപ്പിച്ചത്. കടുത്ത ക്രിസ്ത്യന്‍ വലതുപക്ഷ വാദികളായ എറിക് സെമ്മര്‍, ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫൊര്‍ ജര്‍മനി പാര്‍ട്ടിയുടെ നേതാവ് പെട്ര് ബിസ്ട്രോണ്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ൈ്രകസ്തവ വിരുദ്ധരും ഇസ്ളാമിക് ഭീകരരുമായ കുടിയേറ്റക്കാരെ കൊണ്ട് ബ്രിട്ടന്‍ നിറയ്ക്കാനുള്ള ഗൂഢാലോചനയായാണ് തീവ്രവലതുപക്ഷ നേതാക്കള്‍ ബ്രിട്ടനിലെ ഇടതുപക്ഷത്തിന്‍റെ കുടിയേറ്റ നയങ്ങളെ കാണുന്നത്.
അടുത്തകാലത്തായി ബ്രിട്ടനില്‍ മുസ്ളിം ജനസംഖ്യയിലുണ്ടായ വര്‍ധനവും ഇതിനു കാരണമാണ്. കൂടുതലും അന്യ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ മുസ്ളിം ജനവിഭാഗങ്ങളാണ് ഈ ഇടതുപക്ഷ ശക്തിയുടെ കാരണം തന്നെ. ഇതിനെതിരെയാണ് ബ്രിട്ടനില്‍ ഇപ്പോള്‍ നഷ്ടപ്പെട്ട ൈ്രകസ്തവ വലതുപക്ഷ രാഷ്ട്രീയം തിരിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യവുമായി കുടിയേറ്റ വിരുദ്ധ പ്രതിഷേധം അരങ്ങേറുന്നത്.