ലണ്ടന്: രാജ്യം ബജറ്റ് ചൂടിലേക്ക് നീങ്ങുമ്പോൾ ഏവരുടേയും ശ്രദ്ധ ചാന്സലര് ജെറമി ഹണ്ടിലേക്ക്. അടുത്ത ആഴ്ചയാണ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്.
/sathyam/media/post_attachments/6409d154-b2d.jpg)
ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ ആശവഹമല്ലെങ്കിലും, പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് ആയതുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള് ഒഴിവാക്കാനും കഴിയില്ല. എന്നാല് നികുതി ഭാരം കുറയ്ക്കൽ ഉള്പ്പെടെയുള്ള ജനനന്മ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ മറുഭാഗത്ത് പൊതുചെലവുകള് കുറയ്ക്കണമെന്നാണ് വിദഗ്ധര് നല്കുന്ന ഉപദേശം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റ് ഒരു റൗണ്ട് നികുതി വര്ദ്ധനവുകള് കൂടി പ്രഖ്യാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി പൊതു മേഖലയിൽ ഫണ്ടുകൾ ചെലവഴിക്കുന്നത് വെട്ടിക്കുറയ്ക്കുമെന്ന് കരുതുന്നു. 2010 - 2015 കാലത്ത് ഡേവിഡ് കാമറൂണ് ഗവണ്മെന്റ് നടപ്പാക്കിയ കര്ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്ക്ക് തുല്യമാകും ഇതെന്നാണ് വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നത്.
/sathyam/media/post_attachments/cd9e0f0b-1c6.jpg)
എന്നാൽ, ബജറ്റിൽ നടപ്പിൽ വരുത്തുന്ന കർശന നിർദേശങ്ങൾ അടുത്ത ഗവണ്മെന്റിന് ബാധ്യതയാവുകയും നിർദേശങ്ങൾ നടപ്പാക്കാന് കഴിയാതെ പോകുകയും ചെയ്യാം. ഇതോടെ നികുതി വര്ദ്ധിപ്പിക്കുകയോ, കൂടുതല് കടമെടുക്കാന് നിര്ബന്ധിതമാകുകയോ ചെയ്യുമെന്നും വിദഗ്ധർ ചൂണ്ടിക്കട്ടുന്നു.
ജെറമി ഹണ്ട് അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റില് ഇന്കം ടാക്സ് - നാഷണല് ഇന്ഷുറന്സുകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചേക്കും. ആനുപാതികമായി പൊതുചെലവുകൾക്കുള്ള ഫണ്ടിൽ വെട്ടിച്ചുരുക്കലുകൾ വരുത്തിയേക്കും. ഇതോടെ പല ഡിപ്പാര്ട്ട്മെന്റുകളില് നിന്നും 20% ബജറ്റ് വിഹിതം കുറയ്ക്കാന് വഴിയൊരുങ്ങുമെന്നാണ് റെസെലൂഷന് ഫൗണ്ടേഷന് കണക്കാക്കുന്നത്.
/sathyam/media/post_attachments/4f0a4fee-774.jpg)
ആരോഗ്യ, പ്രതിരോധ മേഖലകൾ ഉള്പ്പെടെ ഏതാനും വകുപ്പുകള് മാത്രമാണ് ഫണ്ട് കുറയ്ക്കലുകളിൽ നിന്നും രക്ഷപ്പെടുക. ആരോഗ്യ മേഖലയിൽ കൂടുതല് ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ സർക്കാർ പദ്ധതിയൊരുക്കുന്നതിനാൽ,ഈ മേഖലക്ക് പ്രതിവര്ഷം ബജറ്റില് 3.6% വര്ദ്ധന പ്രതീക്ഷിക്കാം.