/sathyam/media/media_files/2025/10/20/dark-wood-2025-10-20-15-12-18.jpg)
യുകെ: യുകെയിലെ മലയാള സിനിമാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സിമി ജോസും പാർവതി പിള്ളയും പ്രധാനവേഷങ്ങളിൽ എത്തുന്ന പുതിയ മലയാളം ഹൊറർ ഷോർട്ട് ഫിലിം ‘ദി ഡാർക്ക് വുഡ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങി.
ഡെസ്പരാഡോസ് ഫിലിം കമ്പനി യുകെയുടെ ബാനറിൽ ശ്രീജ കണ്ണൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഇംഗ്ളണ്ടിലെ നിഗൂഢത നിറഞ്ഞ ഒരു കാടിന്റെ പശ്ചാത്തലത്തിലാണ് മുന്നേറുന്നത്.
നിഗൂഢത നിറഞ്ഞ സംഭവവികാസങ്ങളിലൂടെയും ഭയാനുഭവങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ ചിത്രം, ഒരു യാത്രയ്ക്കിടെ ദുരൂഹമായ സാഹചര്യത്തിൽ കാടിനുള്ളിൽ അകപ്പെട്ടുപോകുന്ന രണ്ട് മലയാളി പെൺകുട്ടികളുടെ വിചിത്രമായ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ക്യാമറ ലിതിന്‍ പോൾ, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, ഗ്രാഫിക്‌സ് ആഷിക് അശോക്. പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന ‘ദി ഡാർക്ക് വുഡ്സ്’ മലയാള ഷോർട്ട് ഫിലിമുകളുടെ മേഖലയിൽ പുതുമയാർന്ന ദൃശ്യാനുഭവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.