സി കെ തറവാട് ക്ലബ്ബിന്റെ ഉദ്ഘാടനം വർണ്ണശബളമായി

New Update
bheeshani poothottam

ചാത്തംകെന്റ്: സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച, മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട സി കെ തറവാട് ക്ലബ്ബ് ചാത്തംകെന്റ് മേയർ ഡാരിൻ കാനിഫ് (Darrin Cannif)  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഈ വർണ്ണശബളമായ ചടങ്ങ് മലയാളി സമൂഹത്തിന് ഒരേ സമയം അഭിമാനകരവും ഉത്സാഹജനകവുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി വ്യക്തികൾ പങ്കെടുത്തു.

Advertisment


ക്ലബ്ബ് പ്രസിഡൻറ് ജയ്മോൻ ജോർജ് സ്വാഗതം അർപ്പിച്ച സമ്മേളനത്തിൽ
Center for Canadian Malayalee  affairs പ്രസിഡൻറ് ശ്രീ.പ്രവീൺ വർക്കി മുഖ്യപ്രഭാഷണവും ക്ലബ്ബിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.

C.K ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ് റാഫി വീട്ടിൽ,
ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജോയിൻറ് സെക്രട്ടറി മജീഷ് മാത്യു നന്ദി അറിയിച്ചു.

ക്ലബ്ബ് അംഗങ്ങൾ അണിയിച്ചൊരുക്കിയ കലാപരിപാടികൾ കാഴ്ചക്കാർക്ക് ഇന്ദ്രിയാനുഭവം നൽകി. പ്രശസ്ത മെന്റലിസ്റ്റ് ഫെബിൻ ഹരിപ്പാടിന്റെ മാജിക് ഷോ ചടങ്ങിന്റെ ഹൈലൈറ്റായിരുന്നു. ലണ്ടൻ ശിവാസ് ഓർക്കസ്ട്രയുടെ ഗാനമേള സംഗീതാസ്വാദകർക്ക് മഹത്തായ അനുഭവം ആയി.

200 ൽ അധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിന്റെ വിജയത്തിനായി ക്ലബ്ബ് വൈസ് പ്രസിഡൻറ്: അജി ഫ്രാൻസിസ്, സെക്രട്ടറി: ലിജിൻ ജോയ്, ട്രഷറർ: മജു പീറ്റർ, പ്രോഗ്രാം കോഡിനേറ്റേഴ്സ്: ജൂബി സി ബേബി, സെബിൻ സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങൾ ആയ എമിൽ ജോളി, ക്രിസ്റ്റി പോൾ, ആഷ്‌ലി അഴകുളം തുടങ്ങിയവർ നേതൃത്വം നൽകി.

അംഗങ്ങളുടെ സജീവ പങ്കാളിത്തം മലയാളി സമൂഹത്തിൻറെ സംസ്‌കാരത്തിനും ഐക്യത്തിനും പ്രതീകമായി മാറിയിരുന്നു.

Advertisment