പലസ്തീനെ പിന്തുണച്ച സ്ഥാനാര്‍ഥിയെ ലേബര്‍ പാര്‍ട്ടി ഒഴിവാക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gfcde4567uj

ലണ്ടന്‍: പലസ്തീന്‍ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ ഫൈസ ഷഹീന്‍ എന്ന സ്ഥാനാര്‍ഥിയെ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി പിന്‍വലിച്ചു. തന്റെ സ്ഥാനാര്‍ഥിത്വം ഒഴിവാക്കിയ ഇ മെയില്‍ സന്ദേശം വലിയ ഞെട്ടലുണ്ടാക്കിയെന്ന് ഷഹീന്‍.

Advertisment

ബി.സി.സിയുടെ ന്യൂസ് നൈറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഷഹീന് മെയില്‍ ലഭിച്ചത്. ഇസ്ലാമോഫോബിയയെ കുറിച്ച് സംസാരിക്കാന്‍ തനിക്ക് അനുവാദമില്ലേ എന്നു ചോദിച്ച ഷഹീന്‍, തന്റെ ഭാഗം കേള്‍ക്കാന്‍ പോലും അവര്‍ തയാറായില്ലെന്നും കുറ്റപ്പെടുത്തി.

ലണ്ടനിലെ ചിക്ഫോര്‍ഡിലും വുഡ്ഫോര്‍ഡി ഗ്രീനിലുമാണ് ഷഹീനെ മത്സരിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് തീരുമാനം മാറ്റുകയും, ഷഹീന്റെ സീറ്റ് ഡയാന്‍ അബോട്ടിന് നല്‍കുകയുമായിരുന്നു.

ഗ്രീന്‍ പാര്‍ട്ടിക്കുള്ളിലെ ഇസ്ലാമോഫോബിയയെക്കുറിച്ചും, പലസ്തീന് അനുകൂലമായ പരാമര്‍ശങ്ങളോടെയും ഷഹീന്‍ എക്സില്‍ പോസ്ററിട്ടിരുന്നു. ഇസ്രായേലിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്ററിനെ പിന്തുണച്ചതും ലേബര്‍ പാര്‍ട്ടി നേതൃത്വത്തിനു രസിച്ചിട്ടില്ല. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ഷഹീന് ലഭിക്കുന്നത്. 

Advertisment