ലണ്ടന്‍: കുടുംബാംഗത്തിന് വീസ സ്പോണ്‍സര്‍ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി ബ്രിട്ടന്‍ വര്‍ധിപ്പിച്ചു. ഇതിന്റെ ഭാഗമായി വരുമാന പരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി വര്‍ധിപ്പിച്ചു. 55 ശതമാനത്തിലധികം വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്...
അടുത്ത വര്‍ഷം ആദ്യം ഇത് 38,700 പൗണ്ടായി ഉയര്‍ത്തും.
കഴിഞ്ഞദിവസം വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധിയും ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ച് 38,700 പൗണ്ട് വാര്‍ഷിക ശമ്പളമുള്ളവര്‍ക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവില്‍ ഇത് 26,200 പൗണ്ട് ആയിരുന്നു.വരുമാന പരിധിയിലെ മാറ്റങ്ങള്‍ക്ക് പുറമേ, എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് വിദേശ പൗരന്മാര്‍ക്കുള്ള സര്‍ചാര്‍ജില്‍ 66 ശതമാനം വര്‍ധനവും, വിദ്യാര്‍ഥി വീസകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളും യുകെ നടപ്പിലാക്കി. യുകെ. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി.