New Update
/sathyam/media/media_files/2025/09/23/1000286453-2025-09-23-13-57-57.jpg)
ന്യൂപോർട്ട്: യുക്മ റീജിയണൽ കലാമേളകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ കലാമേള സെപ്റ്റംബർ 27 ശനിയാഴ്ച വെയിത്സിലെ ന്യൂപോർട്ടിൽ അരങ്ങേറുന്നു. ഒരു പതിറ്റാണ്ടിന് ശേഷം വെയിത്സിൽ മടങ്ങിയെത്തുന്ന കലാമേളയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകുവാൻ ഒരുങ്ങുകയാണ് വെയിത്സ് മലയാളികൾ. ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന റീജിയണൽ കലാമേളയിൽ പങ്കെടുക്കുന്നതിന് വിവിധ അംഗ അസ്സോസ്സിയേഷനുകളിൽ നിന്ന് ഇതിനോടകം ഇരുന്നൂറിലേറെ മത്സരാർത്ഥികൾ പേര് രജിസ്ട്രർ ചെയ്തിട്ടുണ്ട്.
Advertisment
ന്യൂപോർട്ട് സെൻ്റ് ജൂലിയൻസ് ഹൈസ്കൂളിൽ വെച്ച് നടത്തപ്പെടുന്ന റീജിയണൽ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് ഒരുക്കങ്ങൾ ദൃതഗതിയിൽ നടന്നു വരികയാണ്.
പത്ത് വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുന്ന വെയിത്സ് റീജീയണൽ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട സഹായ സഹകരണങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകി യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റും ദേശീയ കലാമേള കൺവീനറുമായ വർഗ്ഗീസ് ഡാനിയൽ, റീജിയണിൽ നിന്ന് തന്നെയുള്ള ദേശീയ ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതി ഒന്നടങ്കം വെയിത്സ് റീജിയണൽ കമ്മിറ്റിയോടൊപ്പമുണ്ട്.
വെയിത്സ് റീജിയണൽ പ്രസിഡൻ്റ് ജോഷി തോമസ്, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, സെക്രട്ടറി ഷെയ്ലി തോമസ്, ട്രഷറർ ടോംബിൾ കണ്ണത്ത്, ആർട്ട്സ് കോർഡിനേറ്റർ ജോബി മാത്യു, വൈസ് പ്രസിഡൻ്റ് പോളി പുതുശ്ശേരി, ജോയിൻ്റ് സെകട്ടറി ഗീവർഗ്ഗീസ് മാത്യു, ജോയിൻ്റ് ട്രഷറർ സുമേഷ് ആൻ്റണി, സ്പോർട്ട്സ് കോർഡിനേറ്റർ സാജു സലിംകുട്ടി, പി.ആർ.ഒ. റിയോ ജോണി, റീജിയണിലെ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വളരെ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
ദേശീയ കലാമേളക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജിയണൽ കലാമേളകൾ ഒക്ടോബർ 04 ശനിയാഴ്ച യോർക്‌ഷയർ ആൻഡ് ഹംബർ, സൗത്ത് ഈസ്റ്റ് റീജിയനുകളിലും ഒക്ടോബർ 11 ശനിയാഴ്ച നോർത്ത് വെസ്റ്റ്, മിഡ്ലാൻഡ്സ് റീജിയനുകളിലും ഒക്ടോബർ 18 ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജിയനുകളിലും നടത്തപ്പെടും.
റീജിയണൽ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകൾക്ക് അനുസൃതമായി ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹരാവുക.
യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയണൽ മത്സരങ്ങൾക്ക് പ്രസിഡന്റ് അമ്പിളി സെബാസ്ത്യൻ, ദേശീയ സമിതിയംഗം ജോസ് വർഗ്ഗീസ്, സെക്രട്ടറി അജു തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ജിപ്സൺ തോമസ്, ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി സാംസൺ പോൾ, നോർത്ത് വെസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ദേശീയ സമിതിയംഗം ബിജു പീറ്റർ, സെക്രട്ടറി സനോജ് വർഗീസ്, മിഡ്ലാൻഡ്സ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ സമിതിയംഗം ജോർജ്ജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, ഈസ്റ്റ് ആംഗ്ലിയ റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് ജോബിൻ ജോർജ്ജ്, ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, സൗത്ത് വെസ്റ്റ് റീജിയൻ മത്സരങ്ങൾക്ക് പ്രസിഡന്റ് സുനിൽ ജോർജ്ജ്, ദേശീയ സമിതിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ് എന്നിവർ നയിക്കുന്ന റീജിയണൽ കമ്മിറ്റികൾ നേതൃത്വം നൽകും.
കേരളീയ കലാരൂപങ്ങൾ കണ്ടാസ്വദിക്കുന്നതിനും മത്സരാർത്ഥികളെ പിന്തുണക്കുന്നതിനും മുഴുവൻ വെയിത്സ് മലയാളികളും സെപ്റ്റംബർ 27 ന് ന്യൂപോർട്ടിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. നീണ്ട കാലയളവിന് ശേഷം വെയിത്സ് റീജിയണിൽ നടക്കുന്ന കലാമേളയ്ക്ക് മുഴുവൻ വെയിത്സ് മലയാളികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിയും വെയിത്സ് റീജിയണൽ കമ്മിറ്റിയും അഭ്യർത്ഥിച്ചു.