യു കെ: ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് M25 - ൽ സംഭവിച്ച വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരു ജീവൻ പൊലിഞ്ഞു. പോലീസ് പിന്തുടരുന്നു എന്ന ഭയത്തെ തുടര്ന്ന് അമിതവേഗത്തില് പാഞ്ഞ വാഹനം, M25 - ലെ ലണ്ടൻ കോൾനെയ്ക്കും (J22) സെന്റ് ആൽബൻസിനും (J21A) ഇടയിൽ വച്ചു കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒരു സ്ത്രീയുടെ ജീവൻ കവർന്നത്.
/sathyam/media/post_attachments/14aad587-d0d.jpg)
അപകടത്തെ തുടർന്ന് ഒന്നിലധികം വാഹനങ്ങള് കൂട്ടിയിടിക്കുകയും M25 - ല് ജംഗ്ഷന് 22 - നും 21A - ക്കും ഇടയില് വ്യാപകമായ ഗതാഗത കുരുക്ക് ഉണ്ടാകുകയും ചെയ്തു. തുടര്ന്നു, ഇരു ജങ്ഷനുകൾക്കിടയിൽ മോട്ടോര് വേയിലെ ഗതാഗതം താല്ക്കാലികമായി നിര്ത്തിവെച്ചിരുന്നു. ഒരു വാനും മൂന്ന് കാറുകളുമാണ് അപകടത്തില് പെട്ടത്.
/sathyam/media/post_attachments/a8faae20-c0c.jpg)
അപകടത്തില് പെട്ട വാനിനെയാണ് പോലീസ് പിന്തുടര്ന്നതെന്നാണ് റിപ്പോർട്ടുകൾ. കൂട്ടിയിടികളുടെ ആഘാതത്തിൽ, മോട്ടോര് വേയുടെ നാല് പാതകളിലും കൂട്ടിയിടിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങള് ചിതറി കിടക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഹെര്ട്ട്‌ഫോര്ഡ്ഷയര് പോലീസ് പുറത്ത് വിട്ട പ്രസ്താവന അനുസരിച്ച്, അപകടത്തിൽ പെട്ട വാനിനെ പോലീസ് പിന്തുടര്ന്നുവെങ്കിലും കൂട്ടിയിടിക്ക് മുമ്പ് തന്നെ പോലീസ് പിന്വാങ്ങിയിരുന്നുവെന്നാണ് പറയുന്നത്. പോലീസ് വാച്ച് ഡോഗ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
/sathyam/media/post_attachments/d1f6c6da-960.jpg)
പോലീസ് M25 - ൽ നടന്ന അപകടങ്ങളിൽ പോലീസ് വാഹനങ്ങളൊന്നും ഉള്പ്പെട്ടിട്ടില്ലെന്നും, എന്നാല് പോലീസ് പിന്തുടര്ന്നത്, അപകടമുണ്ടാകുന്നതിന് ഏതെങ്കിലും രീതിയില് കാരണമായോ എന്ന് തങ്ങള് അന്വേഷിച്ചുവരുകയാണെന്നുമാണ് പോലീസ് വാച്ച് ഡോഗ് അധികൃതർ പറഞ്ഞത്.