യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള ഒക്ടോബർ 11 ശനിയാഴ്ച കവൻട്രിയിൽ

New Update
1000228440

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണൽ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം പ്രസിഡൻ്റ് ജോബി പുതുകുളങ്ങരയുടെ അദ്ധ്യക്ഷതയിൽ  ചേർന്നു. ഈ വർഷത്തെ റീജണൽ കലാമേള ഒക്ടോബർ 11 നു് ശനിയാഴ്ച കവൻട്രിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. കലാമേളയുടെ നടത്തിപ്പിൻ്റെ കാര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. റീജണൽ കലാമേളയിൽ  വിജയികളാകുന്നവർക്ക് നാഷണൽ കലാമേളയിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്. 

Advertisment

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ കലാമേള നടക്കുന്ന ഒക്ടോബർ 11 നു് മൂന്നാഴ്ച മുമ്പ് പേരു രജിസ്റ്റർ ചേയ്യേണ്ടതാണ്. കലാമേളയുടെ വിജയത്തിനു വേണ്ടി എല്ലാവരും അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്ന് യോഗം അഭ്യർത്ഥിച്ചു. 

യോഗത്തിൽ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, മിഡ്ലാൻസിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. രാജപ്പൻ വർഗ്ഗീസ് , രേവതി അഭിഷേക്, ആനി കുര്യൻ, അനിത മുകുന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. റീജണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.

Advertisment