യു കെ: ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി തെരേസ മേ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ചു. മാർഗരറ്റ് താച്ചർക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വനിതയാണ്.
അടുത്ത് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കൺസർവേറ്റീവ് നേതാവ് കൂടിയായ തെരേസ മേ അറിയിച്ചതോടെ 27 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതത്തിനാണ് വിരാമം കുറിക്കപ്പെടുന്നത്.
/sathyam/media/media_files/img-20240311-wa0004jpg)
1997 മുതൽ മെയ്ഡൻഹെഡ് എം പിയായി പ്രവർത്തിച്ചുവരുന്ന തെരേസ മേ, മൂന്ന് വര്‍ഷ കാലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും എം പിയായി തുടർന്നു. 2010 മുതല്‍ 2016 വരെ കാമറൂണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്നു. ഹോം സെക്രട്ടറിയായിരുന്ന ആറു വര്‍ഷ കാലം മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച വച്ചത്.
/sathyam/media/media_files/img-20240311-wa0003jpg)
രാജ്യത്ത് ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കു അനുകൂലമായി ജനം വിധിയെഴുതിയതിനെ തുടർന്ന്, ഡേവിഡ് കാമറൂണ്‍ രാജിവച്ച ഒഴിവിലാണ് തെരേസ മേ പ്രധാനമന്ത്രിയായി അധികാരാമേറ്റത്. പിന്നീട് പ്രധാനമന്ത്രി പദത്തിലെത്തിയ ബോറിസ് ജോണ്‍സനെ പിന്തള്ളിയാണ് അന്ന് തെരേസാ മേ കടന്നുവന്നത്.
/sathyam/media/media_files/img-20240311-wa0005jpg)
പ്രധാനമന്ത്രിപദത്തിലെത്തിയിട്ടും ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ തെരേസ മേയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് 2019 - ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവര്‍ രാജിവച്ചു. ടോറികള്‍ മൃഗീയഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ പൊതുതെരഞ്ഞെടുപ്പായിരുന്നു അത്.