മാഞ്ചസ്റ്റർ ആഷ്റ്റണിൽ ഡബിൾ ഡെക്കർ സ്കൂൾ ബസിൽ നിന്ന് മൂന്ന് കുട്ടികൾ താഴെ വീണു

New Update
bb5c5566-09f4-4530-b117-c5e44fba787e

മാഞ്ചസ്റ്റർ: ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ആഷ്റ്റൺ-ഇൻ-മേക്കർഫീൽഡിലെ ബോൾട്ടൺ റോഡിൽ ഡബിൾ ഡെക്കർ സ്കൂൾ ബസിന്റെ മുകളിലെ ജനലിലൂടെ മൂന്ന് സ്കൂൾ കുട്ടികൾ താഴെ വീണു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ്, ആംബുലൻസ്, ഫയർ സർവീസ് അടക്കം വലിയ അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥലത്തെത്തി.

Advertisment

ff2cf0e7-8013-48a7-b72b-7976f4d0456d

കുട്ടികൾക്ക് ഗുരുതര പരിക്കുകളുണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. എന്നാൽ ഇവ ജീവാപായം സൃഷ്ടിക്കുന്നതല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

സംഭവം ദൗർഭാഗ്യകരമായ ഒരു അപകടമെന്നും സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് ഇൻസ്പെക്ടർ സൈമൺ ബാറി വ്യക്തമാക്കി. അപകടത്തെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന ബോൾട്ടൺ റോഡ് പിന്നീട് ഗതാഗതത്തിനായി വീണ്ടും തുറന്നു.

2b8c878e-832c-40db-9353-7c5cd092850a

സംഭവത്തിൽ പരിക്കേറ്റ കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രാദേശിക ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തി. കുട്ടികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ സന്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Advertisment