'മധുരം മലയാളം': യുകെയിൽ നവ തരംഗം സൃഷ്ടിച്ച് ഐഒസി (യുകെ) യുടെ മലയാള പഠന ക്ലാസുകൾ; 12 ദിന ക്ലാസുകൾ പ്രചോദനമായത് ഇരുപത്തഞ്ചോളാം വിദ്യാർത്ഥികൾക്ക്

ഓഗസ്റ്റ് 4ന്  ആരംഭിച്ച 'മധുരം മലയാളം' പഠന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ പഴകുളം മധു നിർവഹിച്ചു.

New Update
uk malayalam

പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന 'മധുരം മലയാളം' ക്ലാസുകൾ വിജയകരമായി പൂര്‍ത്തിയായി.

Advertisment

uk malayalam-2

മലയാള ഭാഷയുടെ മാധുര്യം പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഈ പദ്ധതിയുടെ സമാപനച്ചടങ്ങ് പീറ്റർബോറോയിലെ സെന്റ. മേരീസ്‌ അക്കാദമിയിൽ വച്ച് വർണ്ണാഭമായി നടന്നു.

uk malayalam-3

മൂന്നാം ക്ലാസ്സ് മുതൽ എ - ലെവൽ വരെയുള്ള ഇരുപത്തഞ്ചോളം വിദ്യാർത്ഥികളാണ് 'മധുരം മലയാളം' പഠന പദ്ധതിയിലൂടെ മലയാള ഭാഷയിലെ അക്ഷരമാലയും മറ്റു അടിസ്ഥാനകാര്യങ്ങളും പഠിച്ച് പരിശീലനം പൂര്‍ത്തിയാക്കിയത്. പഠനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും സമാപനച്ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

uk malayalam-5

യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതവും സിബി അറക്കൽ നന്ദിയും പ്രകാശിപ്പിച്ചു.

uk malayalam-8

വിദ്യാർത്ഥികൾക്കായി പന്ത്രണ്ട് ദിന പഠന പദ്ധതി തയ്യാറാക്കുകയും ക്രമീകരിക്കുകയും ചിട്ടയോടെ പഠിപ്പിക്കുകയും ചെയ്ത പീറ്റർബൊറോ സെന്റ്. മേരീസ്‌ അക്കാദമി ഡയറക്ടർ സോജു തോമസിനെ ചടങ്ങിൽ ആദരിച്ചു. 

'മധുരം മലയാളം' പഠന പദ്ധതിയിൽ പങ്കെടുത്ത വിദ്യാർത്ഥികളായ ആൽഡൺ ജോബി, അലന തോമസ് എന്നിവർ തങ്ങളുടെ അനുഭവം വേദിയിൽ പങ്കുവച്ചു. പഠന പദ്ധതിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ സാവിയോ സോജു, സ്നേഹ സോജു, സെറാഫിനാ സ്ലീബ എന്നിവർക്ക് ക്യാഷ് പ്രൈസും സ്റ്റീവൻ ടിനു, അമീലിയ ലിജോ, അലാനാ തോമസ്, കാശിനാഥ് കൈലാസ് തുടങ്ങിയവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി ആദരിച്ചു. 

uk malayalam-9

യു കെയിൽ വലിയ തരംഗമായി മാറിയ 'മധുരം മലയാളം' പഠന പദ്ധതിക്ക് വിദ്യാർത്ഥികളുടെയും മാതാപിതാക്കളിൽ നിന്നും മലയാളം ഭാഷ സ്നേഹികളിൽ നിന്നും വലിയ ആവേശവും പ്രതികരണവുമാണ് ലഭിച്ചത്. 

uk malayalam-6

ഓഗസ്റ്റ് 4ന്  ആരംഭിച്ച 'മധുരം മലയാളം' പഠന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ പഴകുളം മധു നിർവഹിച്ചു.

uk malayalam-7

ഐ ഓ സി (യു കെ)യുടെ ഉദ്യമത്തെ അഭിനന്ദിച്ചു കൊണ്ടും പഠന പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നേർന്നു കൊണ്ടും ദീപിക ദിനപത്രം ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫയേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യു കെയിലെ പ്രവാസി മലയാളി സാഹിത്യകാരനും ലോക റെക്കോർഡ് ജേതാവുമായ കരൂർ സോമൻ എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി. 

uk malayalam-4

ചടങ്ങുകൾക്ക് യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ എബ്രഹാം കെ ജേക്കബ് (റെജി കോവേലി), ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment