വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഓണാഘോഷം പ്രൗഡഗംഭീരമായി

New Update
wmc europe reagion-8

യുകെ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക വേദിയുടെ ഭാഗമായി നടത്തിയ ഓണാഘോഷത്തിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം പേർ പങ്കെടുത്തു.

Advertisment

wmc europe reagion-9

സെപ്തംബർ 27-ാം തീയതി വൈകുന്നേരം നാലുമണിക്ക് (15:00 യുകെ, 19:30 ഇന്ത്യന്‍ സമയം) വെർച്ചൽ പ്ളാറ്റ്‌ഫോമിലൂടെ ഒരുക്കിയ തിരുവോണാഘോഷം ഉൽഘാടനം ചെയ്യുവാനായി കേരള റവന്യൂ ഭവന വകുപ്പു മന്ത്രി കെ. രാജനു നെറ്റ്‌വർക്കിലുണ്ടായ ചില സാങ്കേതിക തടസങ്ങൾ കാരണം കഴിഞ്ഞില്ലെങ്കിലും കൃത്യസമയത്തു തന്നെ ഓണാഘോഷം ആരംഭിച്ചു.

wmc europe reagion-11

വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റും, ഗായകനുമായ ജെയിംസ് പാത്തിക്കലിൻ്റെ ഈശ്വര പ്രാർത്ഥനയോടെയാണ് ഓണാ ഘോഷത്തിന് തുടക്കമിട്ടത്. 

തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഐർലണ്ടു പ്രൊവിൻസിലെ ഷൈബു ജോസഫ് കട്ടിക്കാട്ടിൻ്റെ നേതൃത്വത്തിലുള്ള ചെണ്ടമേളയും, മഹാബലിയുടെ സാന്നിധ്യവും കാണികളെ ഗതകാല സ്‌മരണകളിലേക്കു നയിച്ചു. 

wmc europe reagion-12

മഹാബലിയായി വേഷമിട്ട യു.കെ.യിലെ വേൾഡ് മലയാളി കൗൺസിൽ നോർത്തു വെസ്റ്റ് പ്രൊവിൻസിൽ നിന്നുള്ള ജോഷി ജോസഫ് മികച്ച പ്രകടനമായിരുന്നു കാഴ്ച്‌ചവച്ചത്. 

വേൾഡ് മലയാളി കൗൺസിൽ ഫ്റാങ്ക് ഫർട്ടു പ്രൊവിൻസിൽ നിന്നുള്ള നർത്തകിമാരായ ലക്ഷ്‌മി അരുൺ, സീന കുളത്തിൽ, സീന മണമേയിൽ, മെറീന ദേവസ്യ, റിൻസി സ്ക‌റിയ, ഫ്ളെറിന അനൂപ്, സിൽവി കടക്കതലക്കൽ, റെമിയ മാത്യു എന്നിവരുടെ തിരുവാതിരയും ഓണത്തിന്റെ ധന്യമായ നിമിഷങ്ങളെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു.

wmc europe reagion-13

ഏഷ്യാനെററ് യൂറോപ്പ്, ആനന്ദ ടിവി എന്നിവയുടെ മാനേജിങ്ങ് ഡയറക്‌ടറും യൂറോപ്പിൽ ആദ്യമായി മലയാളം ടെലിവിഷൻ ചാനൽ കൊണ്ടുവന്ന വ്യക്തിയും, പ്രമുഖ മാധ്യമ പ്രവർത്തകനുമായ എസ്. ശ്രീകുമാറും, പ്രവാസി സമൂഹത്തിൽ പ്രത്യേകിച്ചു യൂറോപ്പിലെ പ്രവാസികൾക്കിടയിൽ അതുല്യമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിയും സാമൂഹ്യപ്രതിബന്ധതാ അവാർഡ് ജേതാവുമായ റോയി ജോസഫ് മാൻവെട്ടവുമായിരുന്നു മുഖ്യപ്രഭാഷകരും മുഖ്യാതിഥികളും.

wmc europe reagion-14

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലൻ പിള്ള, വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ പ്രസിഡൻ്റ് ജോൺ മത്തായി, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിലും ഓണസന്ദേശങ്ങൾ നൽകി. 

വേൾഡ് മലയാളി കൗൺസിൽ ചെയ്‌തുകൊണ്ടിരിക്കുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കൻ റീജിയണിലെ ഫിലാൽഡാൽഫിയ പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാംതീയതി പത്തനാപുരം ഗാന്ധിഭവനിൽ വച്ചു നിർദ്ധനരായ 25 യുവ തീയുവാക്കൾക്കു സാമ്പത്തിക സഹായം നൽകി വിവാഹം നടത്തിക്കൊടുക്കുന്നതായി ഗ്ളോബൽ പ്രസിഡൻ്റ് ജോൺ മത്തായി അറിയിച്ചു. 

wmc europe reagion-15

ഫിലാൽഡാഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായിയും സന്നിഹിതരായിരുന്നു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു.

കേരള ഗവൺമെൻ്റിൻ്റെ സാംസ്‌കാരികവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യു.കെ.ചാപ്റ്ററിൻ്റെ പ്രസിഡൻ്റും ലോകകേരള സഭാംഗവും, യു.കെ. യിലെ കലാസാംസ്കാരികരംഗത്തെ സജീവ സാന്നിദ്ധ്യവുമായ സി.എ.ജോസഫ് പ്രത്യേകാതിഥിയായിരുന്നു. 

wmc europe reagion-16

യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരിക വേദിയെ മുക്തകണ്‌ഠം പ്രശംസിച്ചതോടൊപ്പം പ്രവാസികളുടെ ശബ്ദമായി ഈ കലാസാംസ്‌കാരികവേദി മാറി എന്ന് തൻ്റെ ഓണസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

wmc europe reagion-17

ചടുലമായ നൃത്തചുവടുകളിലൂടെ, സാത്വികഭാവങ്ങളിലൂടെ സംഗീതത്തിന്റെ മാസ്‌മരികതയിൽ വേൾഡ് മലയാളി കൗൺസിൽ ബാഡൻ വുറ്റൻബെർഗ് പ്രൊവിൻസിലെ നർത്തകിമാരായ മെർലിൻ പീറ്റർ, റൂബി ബെന്നി, അഞ്ചന മറിയ ചാക്കൊ, രേഷ്‌മ ചാക്കോ, അഗ്ന റൈറ്ററസ്, മാളവിക പി.എസ്, ജോൺസ് റോബിൻസ് എന്നിവർ മഹാബലിയോടൊപ്പം നൃത്തചുവടുകൾ വച്ചത് ശ്രുതിമധുരവും, നയനാന ന്ദകരവുമായ കാഴ്ചചകളായി മാറി. 

മനസ്സിലെ സ്വപ്‌നങ്ങളും, ഭാവനയും, ജീവിതത്തിലെ വൈരുദ്ധ്യങ്ങളും കോർത്തിണക്കി ലാസ്യനൃത്ത ലഹരിയിൽ കാണികളെ ആനന്ദിപ്പിച്ചുകൊണ്ടാണു അയർലണ്ട് പ്രൊവിൻസിലെ കോർക്കു യൂണിറ്റിൽ നിന്നുള്ള നർത്തകിമാരും, അമേരിക്കയിലെ നോർത്തു ടെക്സാസിൽ നിന്നുള്ള നർത്തകിമാരും നൃത്ത ചുവടുകൾ വച്ചത്.

wmc europe reagion-18

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേട യിൽ, ഗ്ളോബൽ വൈസ് ചെയർപേഴ്‌സൻ മേഴ്‌സി തടത്തിൽ, ഗ്ളോബൽ വിമൻസ് ഫോറം പ്രസിഡൻ്റ് പ്രൊഫസർ ഡോ. ലളിത മാത്യു. അമേരിക്കൻ റീജിയൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ഫ്ളോറഡ പ്രൊവിൻസ് പ്രസിഡൻ്റ് നൈനാൻ മത്തായി, ബാഡൻ വുറ്റൻബെർഗ് പ്രൊവിൻസ് ചെയർമാൻ രാജേഷ് പിള്ളൈ, യു.കെ. നോർത്തു വെസ്റ്റ് പ്രൊവിൻസ് ചെയർമാൻ ലിതീഷ് രാജ് പി. തോമസ്, ജർമാൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, പ്രൊഫസർ ഡോ. ആന്നക്കുട്ടി ഫിൻഡെ വലിയമംഗലം, ദുബായ് പ്രൊവിൻസ് ചെയർമാൻ കെ.എ. പോൾസൺ, ജോസ്‌കുട്ടി കളത്തിപറമ്പിൽ, യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു തോട്ടപ്പിള്ളി എന്നിവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു.

വേൾഡ് മലയാളി കൗൺസിൽ വൈസ് ചെയർമാനും, കലാസാംസ്കാരിക രംഗത്ത് സജീവവുമായിരിക്കുന്ന ഗ്രിഗറി മേടയിലും, യു.കെ.യിലെ വിദ്യാർത്ഥിനിയും, കലാകാരിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വിരുന്നു ആസ്വാദ്യകരമായ രീതിയിൽ പകർന്നു തന്നത്.

സംഗീതം ദിവ്യമായ ഔഷധമാണ്. അതിന് ആശ്വാസത്തിൻ്റെ നിശ്വാസമാകുന്ന മാന്ത്രികതയുണ്ട്. സംഗീതം ഇല്ലാത്ത ജീവിതം നിരർത്ഥകമാണ്. സംഗീതം ഉപാസനയായി കണ്ട് യു.കെ.യിലെ നിരവധി സ്റ്റേജുകളിൽ സംഗീത കച്ചേരി നടത്തിക്കൊണ്ടിരിക്കുന്ന പ്രൊഫഷണൽ ഗായകനായ സനു സാജൻ അവറാച്ചൻ, മ്യൂസിക്ക് അധ്യാപകനും, സംഗീതജ്ഞനുമായ ജോസ് കവലച്ചിറ, പ്രസിദ്ധ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ തുടങ്ങിയവരുടെ ഗാനങ്ങൾ സംഗീതത്തിന്റെ താള മർമരങ്ങളെ തൊട്ടുണർത്തി, പശ്ചാത്തല സംഗീതത്തിൻ്റെ ഭാവധാരകൾ അനുഭവ വേദ്യമാക്കക്കൊണ്ടു കാണികളെ സംഗീതവിസ്മയത്തിൽ ലയിപ്പിച്ചു.

wmc europe reagion-19

പ്രസിദ്ധ സാമൂഹ്യപ്രവർത്തകനും, ജനസേവ ശിശുഭവൻ ഡയറക്‌ടറുമായ ജോസ് മാവേലി, ദുബായിയിൽ സൈക്കളോജിസ്റ്റായി സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന ഡോ. ജോർജ് കാളിയാടൻ, പ്രമുഖ മാധ്യമപ്രവർത്തകനും വിശ്വസാഹിത്യകാരനുമായ കാരൂർ സോമൻ തുടങ്ങിയവർ സജീവമായി ഓണാഘോഷത്തിൽ പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു. സുനിൽ ചേന്നങ്കര ടെനിക്കൽ സപ്പോർട്ട് നൽകി.

Advertisment