വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന കലാ സാംസ്കാ രികവേദിയുടെ 7-ാം സമ്മേളനം ഒക്ടോബർ 27 ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
wmc europe reagion

യുകെ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7-ാം സമ്മേളനം ഒക്ടോബര്‍ 27 -ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3 ന് (യുകെ സമയം), 4 ന് (ജര്‍മ്മന്‍ സമയം), 7.330 ന് (ഇന്ത്യന്‍ സമയം), 8 ന് (യുഎഇ സമയം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ ജലസേചനവകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനും പ്രമുഖ സുപ്രീം കോടതി വക്കിൽ അഡ്വ. റസൽ ജോയിയും പാടുക്കുന്നു. 

Advertisment

കേരളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാവുന്ന മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ സി ജോയി നയിക്കുന്ന ചർച്ചകളിൽ ആയ തലത്തിലുള്ള വിവിധ മലയാളികൾ പങ്കെടുക്കും.

എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാ മിനിയിൽ എല്ലാ പ്രവാസി മലയാളികൾക്കും. അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ ലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാ സാംസകാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരുമണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. 

ഒക്ടോബര്‍ 27 ന് നടക്കുന്ന സമ്മേളനത്തിൽ ആഗോള മലയാളികളെ ഭീതിയിലാക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ. റസൽ ജോയി സംസാരി ക്കുന്നു.

എല്ലാ പ്രവാസി മലയാളികളെയും വെർ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ കലാ സാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

-ജോളി എം. പടയാട്ടിൽ

Advertisment