/sathyam/media/media_files/XXaUQ0oIg3Pzz0ledCBJ.jpg)
ലണ്ടൻ: യൂറോപ്പിലെ മാർത്തോമ്മാ സഭാ അംഗങ്ങളുടെ സംഗമം നവംബർ 11ന് ബിർമിങ്ഹാമിൽ വച്ചു നടത്തുന്നു. രാവിലെ 10 മണിക്ക് അഭിവന്ദ്യ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ വി. കുർബാനയോടെ ആരംഭിക്കുന്ന കുടുംബ സംഗമം റ്റാംവർത്ത് കോട്ടൻ ഗ്രീൻ ഇവാൻജലിക്കൽ പള്ളിയിൽ വച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ആoഗ്ലിക്കൻ സഭാ ബിഷപ്പ് അഭിവന്ദ്യ സാജു മുതലാളി മുഖ്യ അതിഥി ആയി പങ്കെടുക്കും. തദവസരത്തിൽ സ്ഥലം മാറിപ്പോകുന്ന സോണൽ അധ്യക്ഷൻ അഭിവന്ദ്യ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോപ്പയ്ക്ക് യാത്ര അയപ്പ് നൽകുകയും, സഭാoഗംങ്ങൾ ആയ മുതിർന്നവരെ ആദരിക്കുകയും ചെയ്യും.
യുകെയിലും, യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഉള്ള ഇടവകകൾ ഉൾപ്പെടുന്ന യുകെ യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗമത്തോട് അനു ബന്ധിച്ചു സഭയുടെ വിവിധ സംഘടനകളുടെയും, സഭാoഗങ്ങളായ കലാകാരൻമാരെയും കലാകാരികളെയും നേതൃത്വത്തിൽ ഉള്ള വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പരിപാടികളുടെ നടത്തിപ്പിനായി ബിജോ കുരുവിള കുര്യൻ ജനറൽ കൺവീനർ ആയും, വൈദീകരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികളും പ്രവർത്തിക്കുന്നു.