ഗോര്‍ട്ടണില്‍: യു കെയിൽ കത്തി ആക്രമണം തുടർ കഥ ആകുന്നു. കിഴക്കന്‍ മാഞ്ചസ്റ്ററിലെ ഗോര്‍ട്ടണില്‍ നടന്ന കത്തിയാക്രമണത്തില്‍ 43 - കാരിക്ക് ദാരുണ മരണം. ആല്‍ബെര്‍ട്ട ഒബിനിം എന്ന സ്ത്രീയാണ് കുത്തേറ്റു മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. പ്രതി പിടിയിലായതായി സ്ഥിതീകരിച്ചിട്ടുണ്ട്. /sathyam/media/media_files/jlX6VwgD8bxki4p2JNZT.jpeg)
ആക്രമണത്തില്‍ പരിക്കേറ്റവരിൽ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും 64 വയസ്സുള്ള ഒരു പുരുഷനുമുണ്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍./sathyam/media/media_files/meKCRKtzKPhG9sfcT3T3.jpeg)
22 വയസ്സുകാരനായ പ്രതിക്ക് ഇരകളുമായി മുൻ പരിചയമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. കൂടുതലായി ചോദ്യം ചെയ്തു വരുകയാണെന്നും നടന്നത് ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് കരുതുന്നതെന്നും പോലീസ് മേധാവികള്‍ അറിയിച്ചു.