മെയ്ഡ്സ്റ്റോൺ: 18 മാസം പ്രായമുള്ള കുഞ്ഞിനെ കാരവാനിൽ വെച്ച് നിഷ്ട്ടൂരമായി കൊലപ്പെടുത്തിയ അമ്മയ്ക്കും അവരുടെ മുൻ പങ്കാളിക്കും മെയ്ഡ്സ്റ്റോൺ ക്രൗൺ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
സിയാൻ ഹെഡ്ജസ് (27), ജാക്ക് ബെൻഹാം (35) എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുഞ്ഞിന്റെ അമ്മ ഹെഡ്‌ജസിന് 19 വർഷം തടവും അമ്മയുടെ മുൻ പങ്കാളി ബെൻഹാമിന് 23 വർഷം തടവും ആണ് കോടതി ശിക്ഷ വിധിച്ചത്.
2020 നവംബർ 28 - നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൽഫി ഫിലിപ്‌സ് എന്ന പതിനെട്ട് മാസക്കാരൻ കൊല്ലപ്പെടുമ്പോൾ അവന്റെ ശരീരത്തിൽ 70 - ലധികം മുറിവുകളും കൊക്കെയ്‌നിന്റെ അംശങ്ങളും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
/sathyam/media/media_files/VN87D3nIaBlfHKKhOa4X.jpg)
ഫാവർഷാമിന് സമീപം ഹെർൺഹില്ലിൽ ബെൻഹാമിന്റെ കാരവാനിൽ വെച്ചാണ് ആൽഫിയെ കൊലപ്പെയെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയത കാര്യം വിചാരണ വേളയിൽ ഇരുവരും നിഷേധിച്ചിരുന്നു.
2023 നവംബർ 30 - ന് അവസാനിച്ച ഒമ്പത് ആഴ്‌ചത്തെ വിചാരണയ്‌ക്കിടെ, രണ്ട് പ്രതികളും കൊലപാതകത്തിൽ പങ്കാളികളാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂഷൻ കണ്ടെത്തി.
കുഞ്ഞ് ആൽഫി ഭ്രാന്തമായ ആക്രമണത്തിന് ഇരയായതായും, മരണപ്പെട്ട രാത്രിയിൽ 50 - ഓളം പരിക്കുകൾ കുഞ്ഞിന് ഏറ്റിരുന്നുവെന്നും ജസ്റ്റിസ് കവാനി തന്റെ വിധിന്യായത്തിൽ പറഞ്ഞു.
/sathyam/media/media_files/5cYW4Gph4RcGahvilKoS.jpg)
വാരിയെല്ലുകൾക്കും കൈ - കാലുകൾക്കും ഒടിവുകൾ, ചുണ്ടിലും വായിലും ശ്വാസം മുട്ടിയതിന്റെ ലക്ഷണങ്ങൾ, ശരീരത്തിൽ കൊക്കെയ്‌നിന്റെ അംശങ്ങൾ എന്നിവയുൾപ്പെടെയുള്ള മുറിവുകൾ ആൽഫിയുടെ ശരീരത്തിൽ കാണപ്പെറ്റതും കേസിന്റെ വഴിത്തിരിവായി.
ആൽഫി മരിക്കുന്നതിന്റെ തലേദിവസം രാത്രി, ഹെഡ്‌ജസ് അവരുടെ സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് വാങ്ങാനും അവരുടെ 400 പൗണ്ട് കടം വീട്ടുവാനും പോയിരുന്നതായും കൂടാതെ, ഒരുമിച്ചു കാരവൻ യാത്രക്കായി മിക്‌സറുകളും പാനീയങ്ങളും വാങ്ങിയിരുന്നതായും കോടതിയിൽ തെളിഞ്ഞിരുന്നു.