നവംബറിൽ യുകെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ തിരിച്ചു വരവ്; രേഖപ്പെടുത്തിയത് 0.3% വളർച്ച; സഹായകമായത് ശക്തമായ റീട്ടെയിൽ വിൽപ്പന

New Update
black friday off

യുകെ: നവംബറിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ തിരിച്ചു വരവ് രേഖപ്പെടുത്തിയതായി സാമ്പത്തിക വിദഗ്ദ്ധർ. നവംബറിൽ ബ്ലാക്ക് ഫ്രൈഡേയുമായി ബന്ധപെട്ട് റീട്ടെയിൽ മേഖലയിൽ നടന്ന ശക്തമായ വിൽപ്പനയാണ് യുകെയുടെ സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിൽ സഹായാകമായത്. എന്നിരുന്നാലും, മാന്ദ്യത്തിന്റെ അപകടസാധ്യത ഇന്നും നിലനിൽക്കുന്നതായും വിലയിരുത്തപ്പെടുന്നു. 

Advertisment

നവംബറിൽ സമ്പദ്‌വ്യവസ്ഥ 0.3% വളർച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും, ഡിസംബർ മാസത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത് എന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്ന വാർത്തയാണ്. 

uk economy

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ വിലയിരുത്തൽ അനുസരിച്ച്, ബ്ലാക്ക് ഫ്രൈഡേയിൽ നടന്ന വൻ തോതിലുള്ള വിൽപ്പന ചില്ലറ വ്യാപാരികൾക്ക് സഹായകമാവുകയും സേവന മേഖലയിൽ ഉണർവുണ്ടാക്കുകയും ചെയ്തു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം, ജൂലൈയ്ക്കും സെപ്തംബറിനുമിടയിൽ സമ്പദ്‌വ്യവസ്ഥയിൽ ദൃശ്യമായ മുരടിപ്പ്, മാന്ദ്യത്തിന്റെ അപകടസാധ്യതയിലേക്ക് യു കെ എത്തിപ്പെടും എന്ന പ്രതീതി ഉയർത്തിയിരുന്നു.

retail sails

സമ്പദ്‌വ്യവസ്ഥ തുടർച്ചയായി രണ്ട് ത്രിമാസ കാലയളവുകളിൽ കുറവ് രേഖപ്പെടുത്തുമ്പോഴാണ് സാധാരണയായി മാന്ദ്യത്തിന്റെ സൂചനകൾ നിർവചിച്ചു തുടങ്ങുന്നത്. ഇത് പ്രകാരം ഒക്‌ടോബറിനും ഡിസംബറിനുമിടയിലെ സമ്പദ്‌വ്യവസ്ഥയിൽ കുറവ് രേഖപ്പെടുത്തുകയാണെങ്കിൽ യു കയിലും മാന്ദ്യത്തിന്റെ സൂചനകൾ കണ്ടുതുടങ്ങുമെന്ന് വിദഗ്ധർ പറയുന്നു. 

ചില്ലറ വിൽപ്പന മേഖലയിൽ മാത്രമല്ല, വെയർഹൗസിംഗ്, കൊറിയർ, ചില നിർമ്മാണ മേഖലകളിലും ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.

Advertisment