യുകെ: 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നിൽ നടത്തിയ പൂർണ്ണ അധിനിവേശത്തിന് ശേഷം യുകെ ഉക്രെയ്നിനായി പ്രഖാപിക്കുന്ന ഏറ്റവും വലിയ സൈനിക സഹായ കരാറിൽ ബ്രിട്ടീഷ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ഒപ്പുവെച്ചു.
കീവ്‌യിൽ വെച്ചാണ് ഇരുവരും പുതിയ കരാറിൽ ഒപ്പ് വെച്ചത്. ഉക്രെയ്ൻ ഒരിക്കലും തനിച്ചായിരിക്കില്ലെന്നും ഋഷി സുനക് പറഞ്ഞു. ഏപ്രിൽ ഒന്നിന് തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ യുകെ മാറ്റിവെയ്ക്കേണ്ടിവരുന്ന ഏറ്റവും വലിയ വാർഷിക പ്രതിബദ്ധതയാണിത്. യൂറോപ്പിൽ നിന്നും ഉക്രെയ്നിലേക്ക് ഏറ്റവും കൂടുതൽ സഹായ പാക്കേജ് നൽകുന്ന രാജ്യങ്ങളിൽ രണ്ടാമതായാണ് യുകെയുടെ സ്ഥാനം.
/sathyam/media/media_files/IzPwJFesDm5nzc3QpJmT.jpg)
ഉക്രൈന് നൽകുന്ന ദീർഘദൂര മിസൈലുകൾ, വ്യോമ പ്രതിരോധം, പീരങ്കി ഷെല്ലുകൾ എന്നിവ ഉൾപ്പെടുത്തും. 200 മില്യൺ പൗണ്ട് ഡ്രോണുകൾക്കായും ചെലവഴിക്കും. അവയിൽ ഭൂരിഭാഗവും യുകെ നിർമ്മിതമാണ്.
മാനുഷിക സഹായത്തിനായി 18 മില്യൺ പൗണ്ട്, ഉക്രെയ്നിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സഹായം, ഓൺലൈൻ ഇംഗ്ലീഷ് ഭാഷാ പരിശീലനത്തിന് കൂടുതൽ ധനസഹായം എന്നിവയും പാക്കേജിൽ ഉൾപ്പെടും.
/sathyam/media/media_files/F9miiY1LLTjh5IsX4O2l.jpg)
ബ്രിട്ടനിൽ നിന്നും ഉക്രൈന് ലഭിക്കുന്ന ദീർഘകാല പിന്തുണയുടെ ശക്തമായ സൂചന മോസ്കോയ്ക്ക് നൽകുമെന്ന് ചില മന്ത്രിമാരും മുതിർന്ന സൈനിക വ്യക്തികളും സ്വകാര്യമായി വാദിച്ചിരുന്നു. ബ്രിട്ടീഷ് എം പിമാരുടെ ശക്തമായ സമ്മർദ്ദവും കരാർ യാഥാർഥ്യമാകുന്നതിനു പിന്നിലുണ്ട്.