യുകെ: ഞായറാഴ്ചയോടെ യുകെയിലുടനീളം ആർട്ടിക്കിൽ നിന്നും വീശിയടിക്കുന്ന കാറ്റ് മൂലം താപനില ഗണ്യമായി കുറയുകയും ഒറ്റരാത്രികൊണ്ട് വ്യാപകമായി മഞ്ഞ്വീഴ്ച ഉണ്ടാകുകയും ചെയ്യും. ഗ്രാമപ്രദേശങ്ങളിൽ -10 ഡിഗ്രി സെല്‍ഷ്യസ് (14 ഡിഗ്രി ഫാരന്‍ഹീറ്റ്) വരെ താപനില താഴുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നത്.
വടക്കൻ സ്‌കോട്ട്‌ലൻഡിൽ ഞായർ, തിങ്കൾ ദിവസങ്ങളിലും വടക്കൻ അയർലൻഡിൽ തിങ്കളാഴ്ചയും മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ 'യെല്ലോ അലർട്ട്' മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
/sathyam/media/media_files/UpoM8FBmErJIuhwi4idW.jpg)
മറ്റിടങ്ങളിലും മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. രണ്ട് പ്രദേശങ്ങളിലും, പ്രതികൂല കാലാവസ്ഥ റോഡ്, റെയിൽ, ബസ്, ട്രെയിൻ / ബസ് സർവീസുകൾ വഴിയുള്ള യാത്രാ സമയങ്ങൾ എന്നിവയെ ബാധിക്കാൻ സാധതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ആഴ്ചയുടെ ആദ്യം തന്നെ തെക്കൻ ഇംഗ്ലണ്ടിന്റെയും സൗത്ത് വെയിൽസിന്റെയും ഭാഗങ്ങളിൽ മഞ്ഞ് മഴ പെയ്തിരുന്നു.
/sathyam/media/media_files/UgB7hyWa0PkhS1sxhpCW.jpg)
തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ യുകെയിലെ സൗത്ത് ഈസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഇംഗ്ലണ്ടിന്റെ നോർത്ത് ഭാഗം വരെ 'ആമ്പർ അലർട്ട്' മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും (യുകെഎച്ച്എസ്എ) മെറ്റ് ഓഫീസും അറിയിച്ചു.
പ്രായമായവരും ദുർബലരായ ആളുകളും ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകണമെന്നും അധികൃതർ അറിയിച്ചു. ആംബർ അലേർട്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, തണുത്ത കാലാവസ്ഥയുടെ ആഘാതം മുഴുവൻ ദീർഘനാളത്തേക്ക് ആരോഗ്യ സേവനത്തിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ്.
/sathyam/media/media_files/rATMRfyKaGDnyzLdXX9k.jpg)
ഇംഗ്ലണ്ടിലുടനീളം ഹെങ്ക് കൊടുങ്കാറ്റിന്റെ ഫലമായി ഉണ്ടായ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഏകദേശം 52 വെള്ളപ്പൊക്കം മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിലും ഒരെണ്ണം വെയിൽസിലും നിലവിലുണ്ട്.