യുകെ: യുകെയിൽ തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും ശക്തമായി. ആർട്ടിക് കാറ്റ് ഈ ആഴ്‌ച യു കെയിലുടനീളം വളരെ തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയ്‌ക്കും കാരണമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വളരെ തണുത്ത കാറ്റ് മിക്ക സ്ഥലങ്ങളിലേയും താപനില വൻ തോതിൽ മരവിപ്പിക്കും. കനത്ത മഞ്ഞുവീഴ്ച യാത്ര തടങ്ങൾക്ക് കാരണമാകും.
ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് ദേശീയ പാത അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ തങ്ങളുടെ യാത്രകൾക്ക് തടസ്സം നേരിടാതിരിക്കാൻ മുൻകൂട്ടി പരിശോധിച്ച് വേണ്ടവിധം യാത്രകൾ ആസൂത്രണം ചെയ്യുവാനും നിർദ്ദേശിക്കുന്നു.
/sathyam/media/media_files/o9ORpGGwuPAbfe5tsiTY.jpg)
വടക്കൻ അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, സ്കോട്ട്ലൻഡിന്റെ വലിയ ഭാഗങ്ങളിലും, വടക്കൻ നോർഫോക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയും 'യെല്ലോ അലെർട്ട്' മുന്നറിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ആർട്ടിക്കിൽ നിന്നും വീശി അടിക്കുന്ന കാറ്റ് യാത്രാ തടസ്സം സൃഷ്ടിക്കും.
ഞായറാഴ്ച രാത്രി വടക്കൻ സ്കോട്ട്‌ലൻഡിലുടനീളം കനത്ത മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തു. അബർഡീൻഷെയറിൽ ഏതാണ്ട് നാല് ഇഞ്ചു മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
കിഴക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലണ്ടിന്റെ ചില ഭാഗങ്ങൾ, വെയിൽസ് എന്നിവിടങ്ങളിലും മഞ്ഞു പെയ്യുന്നുണ്ട്. വടക്കൻ സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകി. ഉയർന്ന പ്രദേശങ്ങളിൽ 15 സെന്റീമീറ്ററും മറ്റു പ്രദേശങ്ങളിൽ ഏകദേശം 5 സെന്റീമീറ്ററും മഞ്ഞുവീഴ്ച ഉണ്ടാകും.
/sathyam/media/media_files/4LrAUzjpq2dtNkR5QIr5.jpg)
വടക്കൻ സ്കോട്ട്ലൻഡിൽ, മഞ്ഞുവീഴ്ച കാരണം 180 - ലധികം സ്കൂളുകൾ തിങ്കളാഴ്ച തുറന്നില്ല. പകൽ വെളിച്ചത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് യാത്ര ചെയ്യാൻ സമയം അനുവദിക്കുന്നതിനായി മറ്റ് സ്കൂളുകൾ തുറക്കുന്ന സമയം വൈകിപ്പിച്ചു, ചില പ്രദേശങ്ങളിലെ സ്കൂൾ ബസുകൾ റദ്ദാക്കി.
വടക്കൻ കടൽ തീരങ്ങളിൽ, പ്രത്യേകിച്ച് നോർഫോക്ക്, സഫോക്ക് എന്നിവിടങ്ങളിൽ ഏകദേശം 2-5 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം.
വടക്കൻ അയർലൻഡ്, മധ്യ, തെക്കൻ സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കൂടുതൽ ശക്തിയേറിയ മഞ്ഞുവീഴ്ചയുണ്ടാകുവാനിടയുള്ളതിനാൽ, പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ട്.
/sathyam/media/media_files/DyrgNakgHwJbb2K0FZqt.jpg)
വടക്കൻ അയർലണ്ടിലെ റോഡുകളിൽ ഗ്രിറ്ററുകൾ പ്രവർത്തിപ്പിക്കുന്ന രണ്ട് യൂണിയനുകളിലെ അംഗങ്ങൾ വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തെ പണിമുടക്ക് നടത്തും.
ഈ വർഷത്തെ താപനില സാധാരണയേക്കാൾ 5C മുതൽ 6C വരെ കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും (യുകെഎച്ച്എസ്എ) മെറ്റ് ഓഫീസും വെള്ളിയാഴ്ച ഉച്ചവരെ ഇംഗ്ലണ്ടിൽ മുഴുവൻ തണുത്ത കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രായമായവർക്കും, മുൻകാല ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും, തണുത്ത കാലാവസ്ഥ അവരുടെ ആരോഗ്യത്തെ പെട്ടെന്ന് ഗുരുതരമായി ബാധിക്കുമെന്നതിനാൽ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.