യുകെ: ആർട്ടിക് സ്‌ഫോടനം യുകെയെ ഒറ്റ രാത്രി കൊണ്ട് മഞ്ഞിൽ പൊതിഞ്ഞു. ശക്തമായ മഞ്ഞുവീഴ്ച മൂലം വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ സ്‌കൂളുകളും റോഡുകളും അടച്ചു. വടക്കൻ ഇംഗ്ലണ്ടിലും യുകെയുടെ മറ്റ് ഭാഗങ്ങളിലും 'യെല്ലോ അലർട്ട്' മുന്നറിയിപ്പുകൾ നിലവിലുണ്ട്.
മഞ്ഞുവീഴ്ചയെ മൂലം റോഡിലുണ്ടായ അപകടത്തെ തുടർന്ന് ബെൽതോണിലെ ഗ്രെയ്ൻ റോഡും എൽട്ടൺ റോഡും അടച്ചതായി ലങ്കാഷെയർ പോലീസ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് മെഴ്‌സിസൈഡിലെ 20 സ്‌കൂളുകളെങ്കിലും അടച്ചിട്ടിരിക്കുകയാണ്. യുകെയിലാകമാനം 180 - ൽ പരം സ്കൂളുകൾ അടച്ചതായാണ് റിപ്പോർട്ടുകൾ. ചില സ്കൂളുകളുടെ പ്രവർത്തന സമയം പുതുക്കിയിട്ടുമുണ്ട്.
/sathyam/media/media_files/p8cBALyRf6wXPnJSYfJg.jpg)
ലിവർപൂളിൽ, രാവിലെ തിരക്കുള്ള സമയത്തും മഞ്ഞ് വീഴുന്നത് തുടർന്നു, ഇതു കാലാവസ്ഥ പതിവിലും കൂടുതൽ തണുപ്പുള്ളതാക്കി.
ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ യു കെയിലെ ഭൂരിഭാഗം റോഡുകളിൽ വൻ തടസങ്ങൾ നേരിട്ടു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ കൈകാര്യം ചെയ്തതായി മെർസിസൈഡ് പോലീസ് പറഞ്ഞു.
പ്രധാന റോഡുകളിൽ ഒറ്റരാത്രികൊണ്ട് ഗ്രിറ്ററുകൾ പുറത്തിറങ്ങിയിരുന്നു, എന്നാൽ ഗതാഗതം മന്ദഗതിയിലായി. നഗരത്തിലുടനീളമുള്ള കൂടുതൽ ഗ്രിറ്റിംഗിങ്ങുകൾ നടക്കുമെന്നും ലിവർപൂൾ സിറ്റി കൗൺസിൽ അധികൃതർ അറിയിച്ചു.
/sathyam/media/media_files/1IPbMCHdzgeiUus95mQV.jpg)
മഞ്ഞുവീഴ്ചയും,അതെ തുടർന്നുണ്ടായ ഗതാഗത പ്രശ്‌നങ്ങലും കാരണം എല്ലാ പാർപ്പിട മാലിന്യ ശേഖരണവും നിർത്തി വെച്ചത് ബിൻ ശേഖരണത്തെയും ബാധിച്ചിട്ടുണ്ട്.
ലങ്കാഷെയറിൽ, കാലാവസ്ഥാ വ്യതിയാനം കാരണം സാഹചര്യങ്ങൾ വളരെ അപകടകരമാണെന്നും ഗ്രെയ്ൻ റോഡും എൽട്ടൺ റോഡും പൂർണ്ണമായും അടയ്ക്കാൻ തീരുമാനമെടുത്തതായും റോസെൻഡേൽ പോലീസ് പറഞ്ഞു.
എത്ര കാലത്തേക്ക് റോഡ് അടച്ചിടും എന്നതിൽ വ്യക്തതയില്ലെന്നും, എന്നാൽ സോഷ്യൽ മീഡിയ വഴി അപ്‌ഡേറ്റുകൾ നൽകുമെന്ന് ഒരു പ്രതിനിധി പറഞ്ഞു.
/sathyam/media/media_files/IWXEUcA4D5RiPANKbJFW.jpg)
എല്ലാ പ്രധാന റൂട്ടുകളും കവർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തി മുഴുവൻ ഗ്രിറ്റിംഗ് ടീമും സേവനത്തിലാണെന്ന് ഡാർവെൻ കൗൺസിൽ അറിയിച്ചു.
ഗ്രിറ്റിംഗ് ടീമുകൾ 1,500 മൈൽ റോഡുകൾ സഞ്ചാര യോഗ്യമാക്കിയതായും അടുത്ത കുറച്ച് ദിവസങ്ങളിലെ സാഹചര്യങ്ങൾ നേരിടാൻ സജ്ജരാണെന്നും വിവിധ കൗൺസിലുകൾ അറിയിച്ചു.
നിരവധി റോഡ് അപകടങ്ങളെ തുടർന്ന്, റോഡ് യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കണമെന്ന് ലങ്കാഷെയർ പോലീസ് മുന്നറിയിപ്പ് നൽകി.