/sathyam/media/media_files/3yoZrfMywQrbxGvkwtyH.jpg)
ലണ്ടൻ: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലസ്തീൻ അനുകൂലികളായ 10,000 പേർ ലണ്ടനിലൂടെ മാർച്ച് നടത്തി. വൈറ്റ്ഹാളിലെ പ്രസംഗങ്ങൾക്ക് ഏകദേശം 20,000 ഫലസ്തീൻ അനുകൂലികൾ സംഘടിച്ചതായും സ്കോട്ട്‌ലൻഡ് യാർഡ് അധികൃതർ അറിയിച്ചു.
/sathyam/media/media_files/zuOLgBTKZ9QUHeFI1GZG.jpg)
പോർട്ട്‌ലാൻഡ് പ്ലേസിൽ നിന്നും തുടക്കമിട്ട മാർച്ച് വൈറ്റ്‌ഹാളിൽ സംഗമിക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്തു മെട്രോപൊളിറ്റൻ പോലീസിലെ നൂറുകണക്കിന് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നു.
ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,300 പേർ കൊല്ലപ്പെടുകയും 240 - ലധികം പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തതിനെത്തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരമായ ആക്രമണങ്ങൾ ആണ് നടക്കുന്നത്.
/sathyam/media/media_files/L1yXCMAvyMVIWwpavd3c.jpg)
പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന എട്ടാമത്തെ ദേശീയ മാർച്ചാണ് ലണ്ടനിൽ നടത്തിയതെന്ന് പലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ (പിഎസ്‌സി) നേതാക്കൾ പറഞ്ഞു.
/sathyam/media/media_files/HoofluHbGXrdl8pMOwdn.jpg)
ഏകദേശം 10,000 പ്രകടനക്കാർ ലണ്ടൻ്റെ വെസ്റ്റ് എൻഡിലൂടെ മാർച്ച് ചെയ്തിട്ടുണ്ടെന്ന് സ്കോട്ട്‌ലൻഡ് യാർഡ് അധികൃതർ കണക്കുകൂട്ടുന്നു. വൈറ്റ്ഹാളിലെ പ്രസംഗങ്ങൾക്ക് ഒത്തുകൂടിയത് 20,000 - ത്തിലധികം പേർ വരുമെന്നും അധികൃതർ വ്യക്തമാക്കി.
/sathyam/media/media_files/DcDVtmg3poHFbx981scm.jpg)
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള രക്തച്ചൊരിച്ചിലിൻ്റെ ഭയാനകമായ ചിത്രങ്ങൾക്കൊപ്പം "കൊലപാതകം അവസാനിപ്പിക്കുക" എന്ന് എഴുതിയ ബാനറുകൾ ഉയർത്തിക്കൊണ്ടായിരുന്നു പ്രകടനക്കാർ അണിനിരന്നത്.
"കുട്ടികളെ സ്വതന്ത്രമാക്കുക", "പലസ്തീനിന് സ്വാതന്ത്ര്യം", "ഇസ്രായേലിനെ ബഹിഷ്കരിക്കുക" എന്നിങ്ങനെ ആലേഖനം ചെയ്ത ബാനറുകളും പ്രകടനക്കാർ വഹിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us