ഡെറം: കഴിഞ്ഞ പത്ത് വർഷങ്ങളായി കൗണ്ടി ഡെറം (Durham) ആസ്ഥാനായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൂട്ടായ്മയായ 'ഡെറം ഇന്ത്യൻ കൂട്ടായ്മ', അതിന്റെ വിമൻസ് ഫോറത്തിന്റെ രൂപീകരണവും ഉത്ഘാടനം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഡെറം സെന്റ് എയ്ഡൻസ് ഹാളിൽ നടന്ന പ്രഥമ സമ്മേളനത്തിൽ വെച്ചാണ് വിമൻസ് ഫോറത്തിന്റെ ഔപചാരികമായ ഉത്ഘാടനം കർമ്മം നിർവഹിക്കപ്പെട്ടത്. വിനോദിന്റെ, നാട്ടിൽ നിന്നും എത്തിചേർന്ന മാതാവ് കണ്ണൂർ പറശ്ശിനിക്കടവിൽ കമല ഉണ്ണികൃഷ്ണൻ, ജെയ്സൺന്റെ, നാട്ടിൽ നിന്നും എത്തിചേർന്ന മാതാവ് കോട്ടയം കാഞ്ഞിരത്താനത്ത് പാളി തോട്ടത്തിൽ അന്നാമ്മ ജോൺ (പെണ്ണമ്മ) എന്നിവർ ചേർന്നാണ് ഉൽഘാടനം കർമത്തിന് തിരിതെളിച്ചത്.
കൂട്ടായ്മയിലെ വനിതകൾക്ക് അവരുടേതായ കലാ - സാഹിത്യ - കായിക കഴിവുകളെ കണ്ടെത്തുവാനും വേണ്ട പ്രോത്സാഹനം നൽകുന്നതിനോടൊപ്പം അവരുടെ തൊഴിലിടങ്ങളിലും മറ്റും ഉണ്ടാകുന്ന പലതരത്തിലുള്ള മാനസിക പിരിമുറക്കങ്ങൾക്ക് ഒരു പരിഹാരം കാണുവാനും ആശ്വാസം കണ്ടെത്തുവാനും ഉപകരിക്കുന്ന ഒരു വേദി എന്ന നിലയിൽ ആണ് വനിതകൾക്ക് മാത്രം ആയി ഈ ഫോറം രൂപീകരിച്ചിട്ടുള്ളത്.
ഡെറം കൗണ്ടിയിൽ ഉള്ള എല്ലാ ഇന്ത്യൻ വനിതകൾക്കുമായി രൂപീകരിച്ചിരിക്കുന്ന ഈ ഫോറത്തിന്റെ പ്രവർത്തങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മീന സജി പറഞ്ഞു. സുനിത ഗുപ്ത ചടങ്ങിലേക്ക് ഏവരെയും ഹർദ്ധമായി സ്വാഗതം ചെയ്തു. ഷൈനി ഷാജു, അർഷാ അനിൽ, മായ ചാന്ദിനി, ജൻസി ബൈജു, ജീൻ വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉൽഘാടന ചടങ്ങിനെ തുടന്ന്, നിരവധി കല - കായിക വിനോദങ്ങൾ, ഡിജെ തുടങ്ങിയവയും സംഘാടകർ ഒരുക്കിയിരുന്നു. ചടങ്ങുകളിൽ പങ്കെടുത്തവർക്കായി ഭക്ഷണവും കരുതിയിരുന്നു. അംഗങ്ങൾ എല്ലാവരും ചേർന്ന് ഒത്തൊരുമിച്ചുള്ള ഭക്ഷണത്തിന് ശേഷം സമ്മേളനം സമാപിച്ചു.