Advertisment

'3' ഇന്റർനെറ്റ്‌ സേവനങ്ങളിൽ തടസ്സം: ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് കമ്പനി; ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ 10000 - ത്തിലധികം ഉപഭോക്താക്കളെ ബാധിച്ചു

New Update
three

യുകെ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുകെയിലെ പ്രധാന ഇന്റർനെറ്റ്‌ സേവനതദാകളിൽ ഒന്നായ ത്രീ - സേവനങ്ങളിൽ കാര്യമായ തടസ്സം നേരിട്ടു. ഏകദേശം 10,000 - ലധികം ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് മുടക്കം നേരിട്ടതിൽ മൊബൈൽ ഓപ്പറേറ്റർ ത്രീ ക്ഷമാപണം നടത്തി.

Advertisment

10 ദശലക്ഷത്തിലധികം യുകെ ഉപഭോക്താക്കളുള്ള കമ്പനിയുടെ, വോയ്‌സ് കോളുകളെയും മൊബൈൽ ഡാറ്റ ഉപയോഗം തുടങ്ങിയ സേവനങ്ങളിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ തുടരെ പ്രശ്‌നങ്ങൾ ഉണ്ടായതായി കമ്പനി സ്ഥിതീകരിച്ചു.

three-2

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഞങ്ങൾ വളരെ ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ നിരവധി ഉപഭോക്താക്കൾ അവരുടെ സേവനം പുനഃസ്ഥാപിക്കുന്നതിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളുടെ എഞ്ചിനീയർമാർ അത് പൂർണ്ണമായി പരിഹരിക്കാൻ ശ്രമിക്കുന്നു" എന്നാണ് തിങ്കളാഴ്ച ത്രീ അധികൃതർ ഒരു പോസ്റ്റിൽ കുറിച്ചത്.

12,000 - ത്തിലധികം ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫോൺ സേവനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാർ സംഭവിച്ചതായി ഇന്റർനെറ്റ്‌ സേവങ്ങൾ ട്രാക്ക് ചെയ്യുന്ന ഡൗൺഡിക്റ്റക്ടർ റിപ്പോർട്ടുകൾ വ്യക്തമാക്കി.

വാരാന്ത്യത്തിൽ ഉപഭോക്താക്കളെ ബാധിച്ച പ്രശ്‌നം തിങ്കളാഴ്ച ഉയർന്നുവന്ന പ്രശ്‌നങ്ങളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് ത്രീ യു കെയുടെ വക്താവ് പറഞ്ഞു. എന്നാൽ, മൊബൈൽ ഫോൺ ഉപയോക്താക്കളെ സംബന്ധിച്ച് അന്തിമഫലം നെറ്റ്‌വർക്കിന് നേരിട്ട ഒരേ തരത്തിലുള്ള തടസ്സമാണ്.

three-3

പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ തുടരുകയാണെന്നും തടസങ്ങൾ പുനസ്ഥാപിച്ചു വരുന്നുവെന്നും ത്രീ അധികൃതർ അറിയിച്ചു.

അതേസമയം വോഡഫോണിൻ്റെയും ത്രീയുടെയും നിർദ്ദിഷ്ട ലയന തീരുമാനത്തിൽ കൂടുതൽ അന്വേഷണം യുകെ റെഗുലേറ്ററായ കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) കഴിഞ്ഞ മാസം ആരംഭിച്ചു. ലയനം സാധ്യമായാൽ യുകെയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഓപ്പറേറ്റർ എന്ന പദവി ഈ ഗ്രൂപ്പിന് സ്വന്തമാകും.

Advertisment