"യു കെയിലേക്ക് ഞങ്ങളില്ല": ഇന്ത്യൻ വിദ്യാർത്ഥികൾ യു കെ പഠനത്തിൽ നിന്നും പിന്മാറുന്നു; പുതിയ വിസ നയങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് വൻ തിരിച്ചടി; ഒരു കാലത്തെ സ്വപ്നഭൂമി ഇന്ന് വിദ്യാർത്ഥികൾക്ക് ഒരുക്കുന്നത് കെണിയോ?

സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്‌കോളര്‍ഷിപ്പുകളില്‍ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങള്‍, ഗ്രാജുവേറ്റ് വിസയുടെ തുടര്‍ച്ചയായ റിവ്യു എന്നിവ തിരിച്ചടിയായതോടെയാണ് ഈ പിന്‍മാറ്റമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

author-image
റോമി കുര്യാക്കോസ്
Updated On
New Update
student 1

യു കെ: പുതിയ വിദ്യാർത്ഥി വിസ നിയമങ്ങൾ നിലവിൽ വന്നതോടുകൂടി യു കെയിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിൽ സാരമായ കുറവ് വന്നിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. 
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍ താല്പര്യം കാണിക്കുന്നില്ലെന്നാണ് പുറത്തുവന്നപുതിയ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

Advertisment

സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്‌കോളര്‍ഷിപ്പുകളില്‍ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങള്‍, ഗ്രാജുവേറ്റ് വിസയുടെ തുടര്‍ച്ചയായ റിവ്യു എന്നിവ തിരിച്ചടിയായതോടെയാണ് ഈ പിന്‍മാറ്റമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

uk visa refused

ബിരുദ പഠന കോഴ്സുകളിലേക്ക്‌ വിദേശ വിദ്യാര്‍ത്ഥികളുടെ മൊത്തം എണ്ണത്തിൽ, 0.7% - ത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലും നൈജീരിയയിലും നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറഞ്ഞതായി യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന്‍ സര്‍വീസ് പുറത്തുവിട്ട (യു.സി.എ.എസ്) കണക്കുകള്‍ പറയുന്നു.

ചൈന, തുർക്കി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ബ്രിട്ടീഷ് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ വരെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്ന പഠന സ്ഥലമായിരുന്ന യു കെയിലേക് ഇപ്പോൾ അവിടെനിന്നുള്ള അപേക്ഷകളില്‍ 4 ശതമാനം ഇടിവുണ്ടായി.

graduation1.jpg

വിദേശ വിദ്യാർത്ഥികളുടെയും അവർ മുഖേന വരുന്ന ആശ്രിതരുടെയും എണ്ണത്തിൽ വന്ന വലിയ വർധനവാണ്  വിദ്യാർത്ഥി വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തീരുമാനത്തിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചത്. പുതിയ വിസ നിയമങ്ങൾക്കൊപ്പം ബിരുദധാരികള്‍ക്കായുള്ള ഗ്രാജ്വേറ്റ് റൂട്ട് വീസയ്ക്ക് സ്വതന്ത്ര മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിയെ കൊണ്ട് റിവ്യു ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനവും ഹോം ഓഫീസ് മുഖേന സർക്കാർ കൈകൊണ്ടിരുന്നു. ബിരുദത്തിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലിയില്‍ തുടരാനും പ്രവൃത്തിപരിചയം നേടാനുമുള്ള അവസരം നല്‍കുന്ന ഒന്നാണ് ഗ്രാജ്വേറ്റ് റൂട്ട് വീസ. ഇതാണ് അപേക്ഷകളുടെ എണ്ണം കുറയാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

graduation2

കുറഞ്ഞത് രണ്ട് വർഷത്തെ പോസ്റ്റ്‌ ഗ്രാജുവേറ്റ് റിസർച്ച് കോഴ്സ് ഒഴിച്ചുള്ള കോഴ്സുകൾ പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ ആശ്രിതരെയോ അടുത്ത കുടുംബാംഗങ്ങളെയോ യു കെയിലേക്ക് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ യു കെ വേണ്ടെന്ന് വയ്ക്കാന്‍ ഇതാണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്.

Advertisment