ലണ്ടന്‍: രാജ്യത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടാൻ പോലീസ്.
മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് യു കെ റോഡുകളില്‍ വാഹനം ഓടിച്ചു പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരെ ഉടനടി വിലക്കാൻ ഊര്‍ജ്ജിതമായ നീക്കങ്ങള്‍ നടക്കുന്നു. ലഹരി ഉപയോഗം കൊണ്ടുള്ള വാഹന അപകടങ്ങൾ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് പുതിയ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.
/sathyam/media/media_files/soh1hzvtCQHgJlO9apfG.jpg)
ലഹരി വസ്തുക്കൾ പരിധി കടന്ന് ഉപയോഗിച്ചതായി വാഹന പരിശോധനകൾക്കിടയിൽ കണ്ടെത്തിയാല്‍, കോടതി ഹിയറിംഗിന് പോലും കാത്തുനില്‍ക്കാതെ ലൈസന്‍സുകള്‍ പിടിച്ചെടുക്കണമെന്ന നിർദ്ദേശമാണ് പോലീസ് മേധാവികള്‍ സമർപ്പിച്ചിരിക്കുന്നത്. ലഹരി ഉപയോഗിച്ചുള്ള അപകടങ്ങളിൽ മരണം സംഭവിക്കുന്ന പക്ഷം, ഡ്രൈവര്‍മാര്‍ക്ക് എതിരെ കൊലപാതക കുറ്റം ചുമത്തണമെന്നും ഉന്നത സസെക്സ് പോലീസ് ഉദ്യോഗസ്ഥ ജോ ഷൈനര്‍ പറഞ്ഞു.
/sathyam/media/media_files/n5RQzbnUEwmQ3g4Z0WHc.jpg)
ലഹരി ഉപയോഗിച്ച് വാഹനമോടിച്ച 6616 ഡ്രൈവര്‍മാരെ ക്രിസ്മസ് ദിവസം നടത്തിയ 56,000 ടെസ്റ്റുകളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് ഉപയോഗം കണ്ടുപിടിക്കുന്നതിനു നടത്തിയ സ്വാബ് ടെസ്റ്റുകളില്‍ പകുതിയും, ബ്രെത് അനലൈസര്‍ ടെസ്റ്റില്‍ പത്തിലൊന്നും പോസിറ്റീവായിരുന്നു. പുരുഷന്‍മാരില്‍ 84% പേർക്കും പോസിറ്റീവ് റിസല്‍റ്റ് ലഭിച്ചപ്പോള്‍, അതിൽ കാല്‍ശതമാനവും 25 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഈ സാഹചര്യത്തിൽ പിടിക്കപ്പെടുന്ന ആളുകളെ റോഡുകളില്‍ നിന്നും ഉടനടി വിലക്കുന്നത്തിനുള്ള അധികാരം വേണമെന്ന ആവശ്യമാണ് പോലീസ് ഉയര്‍ത്തുന്നത്.
/sathyam/media/media_files/8gZ0pHD3tTsEDQJox7Sf.jpg)
"ഇവരെ റോഡിൽ വെച്ച് തന്നെ അയോഗ്യരാക്കാന്‍ സാധിക്കണം. മദ്യപിച്ചുള്ള ഡ്രൈവിംഗ് ഉള്‍പ്പെടെ കേസുകള്‍ വളരെ വ്യക്തമാണ്. മറ്റൊരാളുടെ ജീവനെടുത്തതിന്റെ പൂര്‍ണ്ണമായ പ്രത്യാഘാതങ്ങള്‍ എന്ത് കൊണ്ട് ഇവര്‍ നേരിടുന്നില്ല. മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെ ഗുരുതരമായ കാര്യമാണ് മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിംഗ് എന്ന് യുവാക്കള്‍ കരുതുന്നില്ലെന്നെതും ഭയപ്പെടുത്തുന്ന വിഷയമാണ്" നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍ റോഡ് പോലീസിംഗ് ലീഡ് ചീഫ് കോണ്‍സ്റ്റബിള്‍ ഷൈനര്‍ വ്യക്തമാക്കി.
/sathyam/media/media_files/Zi3dJkKT4KB9LFkemGVT.jpg)