യു കെ: ശാരോൻ ഫെലോഷിപ്പ് ചർച്ച് യു കെ & അയർലണ്ട് റീജിയൻ വനിതാ സമാജത്തിന് നവ നേതൃത്വം. പതിനെട്ടാമത് നാഷണൽ കോൺഫ്രൻസിനോടനുബന്ധിച്ച് നടന്ന മീറ്റിങ്ങിൽ വെച്ചാണ് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നത്.
നാഷണൽ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ, നാഷണൽ സെക്രട്ടറി പാസ്റ്റർ പ്രെയ്‌സ് വർഗ്ഗീസ്, ഇവാഞ്ചലിസം ബോർഡ് സെക്രട്ടറി പാസ്റ്റർ ബിനു കുഞ്ഞുഞ്ഞ്, നാഷണൽ ട്രഷറർ ബിനു ബേബി എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സന്നിഹിതരായിരുന്നു.
തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ:
ഷെനി തോമസ് (പ്രസിഡൻ്റ്), ഗ്ലോറി സാം, ഡോ. സൗമ്യ പ്രെയ്‌സ് (വൈസ് പ്രസിഡന്റുമാർ), ഗ്രേയ്‌സ് ജെയിംസ് (സെക്രട്ടറി), ജോയ്സ് ജോൺ (ജോയ്ൻ്റ് സെക്രട്ടറി), സൂസൻ ജോസഫ്, ബിൻസി ആശിഷ് (ട്രഷറർ), റൂബി ബിനു, റ്റീനാ ജോൺലി (പ്രയർ കോഡിനേറ്റേഴ്‌സ്).
കമ്മറ്റി അംഗങ്ങൾ: ഫേബാ അജിത്ത്, ഷിൻ്റു ചാൾസ്, പ്രെയ്സ്മോൾ പ്രെയ്‌സ്, ബ്ലെസി രൂഫോസ്, ഷൊമിയാ ഷാജൂ, ഫേബാ ഫിന്നി, രജീനാ സൂനൂപ്.