/sathyam/media/media_files/jImgr1XUUo5Py2HMNEot.jpg)
ലിമിംഗ്ടൺ (യുകെ): മലയാളി അസോസിയേഷൻ ഫോർ ലിമിംഗ്ടൺ ആൻഡ് പെന്നിംഗ്ടൺ (യുകെ) എന്ന പേരിൽ ന്യൂ ഫോറസ്റ്റിൽ ഇദംപ്രഥമമായി മലയാളികളുടെ സംഘടന രൂപപ്പെട്ടു. മലയാളികൾക്ക് ആവശ്യമായകരുതലും തണലും ആയി തീരുന്ന ഈ സംഘടന ഓണാഘോഷത്തോടാനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്തത്.
ഭാരവാഹികളായി സിബി ജോർജ് (രക്ഷാധികാരി), ജിനു സി. വർഗീസ് (പ്രസിഡന്റ്), ആര്യ കെ.എസ്. (വൈസ് പ്രസിഡന്റ്), റോസ് മേരി ജിബി (സെക്രട്ടറി), ജിബിൻ ജേക്കബ് (ജോയിന്റ് സെക്രട്ടറി), ലിയോ വർഗീസ് (ട്രഷറാർ), മനീഷ് ഉണ്ണികൃഷ്ണൻ, കാവ്യരാജ് നടരാജൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
ഈ മനോഹരമായ പ്രദേശത്ത് വസിക്കുന്ന മറ്റു മലയാളി സുഹൃത്തുക്കൾ ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് ഇതിനെ വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ ജിബി ജോർജ് (07776 684017) അല്ലെങ്കിൽ ജിനു സി വർഗീസ് (07545287595) എന്നിവരെ ബന്ധപ്പെടുക.