മിസ്മയുടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു; പ്രധാന ആഘോഷ പരിപാടികള്‍ സെപ്തംബര്‍ 10 ഞായര്‍ രാവിലെ പത്തുമണി മുതല്‍ വിവില്‍സ്ഫീല്‍ഡ് വില്ലേജ് ഹാളില്‍

New Update
misma uk

ഹേവാര്‍ഡ്‌സ്ഹീത്ത്: മിഡ്‌സസെസ്സ് മലയാളി അസോസിയേഷന്‍ മിസ്മയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് പുരുഷന്മാരുടേയും സ്ത്രീകളുടേയും വാശിയേറിയ ചീട്ടുകളി മത്സരത്തോടുകൂടി തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ പ്രധാന ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 10ാം തിയതി ഞായര്‍ രാവിലെ 10 മുതല്‍ വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെടും.

Advertisment

ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് പൂക്കളമൊരുക്കും. തുടര്‍ന്ന് മഹാബലി മന്നന് ആഘോഷപൂര്‍വ്വമായ വരവേല്‍പ്പ്, പിന്നീട് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍, മെഗാതിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, വര്‍ണ്ണപകിട്ടാര്‍ന്ന ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷപരിപാടികള്‍ വര്‍ണശബളമാക്കും.

misma uk-2

ഓണാഘോഷ പരിപാടികള്‍ക്ക് മിസ്മാ പ്രസിഡന്റ് ഗംഗാ പ്രസാദ്, വൈസ് പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി -സീജ വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് കെ ജോയ്, ട്രഷറര്‍ ജോയ് എബ്രഹാം, മിസ്മാ എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ അരുണ്‍ മാത്യു, സുനില്‍ നടരാജന്‍, സന്തോഷ് ജോസ്, ജിജോ ആന്‍ഡ്രൂസ്, ഉണ്ണി കൊച്ചുപുര, ബിജോയ് ജോസഫ്, അരുണ്‍ പീറ്റര്‍, ഹനീഷ് ഹിലാരി, ജാന്‍സി ജോയ്, ഐശ്വര്യ മാത്യു കൂടാതെ മിസ്മയുടെ അഡൈ്വസറി കമ്മറ്റിയംഗങ്ങളായ സണ്ണി ഇടത്തില്‍, ജോയ് തോമസ്, ജിജോ അരയത്ത്, ഓഡിറ്റര്‍ -ബിജു ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മിസ്മായുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പുരുഷന്മാരുടെ ലേലം കളിയില്‍ ബിജു ഫിലിപ്പ് ആന്‍ഡ് ബാബു മാത്യു ടീം ഒന്നാം സ്ഥാനവും ഗംഗാ പ്രസാദ് ആന്‍ഡ് ഫിലിപ്പ് കെ ജോയ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ പുരുഷന്മാരുടെ വാശിയേറിയ റമ്മി കളി മത്സരത്തില്‍ സോമി മുളയാണിക്കല്‍, ഒന്നാം സ്ഥാനവും ജോഷി ജോര്‍ജ്ജ് രണ്ടാം സ്ഥാനവും ബാബു മാത്യൂ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

misma uk-3

അതോടൊപ്പം തന്നെ നടന്ന വനിതകളുടെ വാശിയേറിയ കഴുതകളി മത്സരത്തില്‍ ആതിര വിനീത് ഒന്നാം സ്ഥാനവും മരീന ജോസഫ് രണ്ടാം സ്ഥാനവും ജ്യോതിമോള്‍ ജുവല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് ഓണാഘോഷ വേദിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ബാബു മാത്യുവിന്റെയും ജോസഫ് തോമസിന്റെയും നേതൃത്വത്തിലാണ് ചീട്ടുകളി മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വൈകുന്നേരം ദേശീയ ഗാനാലാപനത്തോടുകൂടി ഓണാഘോഷ പരിപാടികള്‍ അവസാനിക്കും.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്

Advertisment