ചാണ്ടി ഉമ്മന്റെ ഗംഭീര വിജയത്തിൽ ലണ്ടൻ ബ്രിഡ്ജിൽ ആഘോഷം; സോളാർ കേസ് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ഐഒസി

New Update
ioc london

ലണ്ടന്‍: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണം മൂലം നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ ഗംഭീര വിജയത്തിൽ ലണ്ടൻ ബ്രിഡ്ജിൽ ആഘോഷമൊരുക്കി ഐഒസി യൂത്ത് കോൺഗ്രസ്‌ കേരള ചാപ്റ്റർ പ്രവർത്തകർ. 

Advertisment

ചാണ്ടി ഉമ്മന്റെ ചിത്രവും കൈകളിലേന്തി ലണ്ടൻ ബ്രിഡ്ജിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയ വിജയം ആഘോഷമാക്കി.

ഐഒസി യൂത്ത് കോൺഗ്രസ്‌ കേരള ചാപ്റ്റർ പ്രസിഡന്റ്‌ എഫ്രേം സാം ആഘോഷങ്ങൾക്ക് നേതൃത്വo നൽകി. അജി ജോർജ്, ഐഒസി യൂത്ത് കോൺഗ്രസ്‌ കേരള ചാപ്റ്റർ ഭാരവാഹികളായ ബിബിൻ ബോബച്ചൻ, സ്റ്റീഫൻ റോയ്, ഐൊസി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ടിജോ, സ്നേഹ, ഇമ്മാനുവേൽ, അനൂപ് ജോർജ്, കൊച്ചു കോശി, തോമസ് ജോർജ് എന്നിവർ ആഘോഷ പരിപാടികളിൽ സജീവ പങ്കാളികളായി.

ioc london-2

നീതിമാനായ ഉമ്മൻ ചാണ്ടിക്കെതിരെ രാഷ്ട്രീയ എതിരാളികൾ പടച്ചുണ്ടാക്കിയ സോളാർ കേസിന്റെ സത്യാവസ്ഥ മറ നീക്കി പുറത്തു കൊണ്ടുവരണമെന്നും, അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയ എല്ലാവരെയും മുഖം നോക്കാതെ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ കണ്ടെത്തി മുഖം നോക്കാതെ നടപടി എടുക്കണമെന്നുമുള്ള പൊതു വികാരം പ്രവർത്തകർ പങ്കുവെച്ചു.

അഞ്ചു പതിറ്റാണ്ടിലേറെ പുതിപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി നൽകിയ സ്നേഹവും കരുതലും, അവിടെ അദ്ദേഹം നടപ്പാക്കിയ വികസന പദ്ധതികളും, ചാണ്ടി ഉമ്മൻ എന്ന സ്ഥാനാർഥിയുടെ മികവുറ്റ വ്യക്തിത്വവും, ഇടത്പക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികളും സജീവ ചർച്ചയായ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ വൻ വിജയം ഇടത്പക്ഷ സർക്കാരിന്റെ ധാർഷ്ട്യത്തിന് ജനങ്ങൾ ബാലറ്റിലൂടെ നൽകിയ കനത്ത തിരിച്ചടി ആണെന്നും ആഘോഷങ്ങളിൽ പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു.

Advertisment