യുകെയിൽ ചാലക്കുടി ചങ്ങാത്തം ഒരുക്കിയ "ആരവം 2025"ന് വർണ്ണാഭമായ സമാപനം

New Update
6ef7e0ae-5dd6-462f-a50c-a132d0c900fa

ലണ്ടൻ : ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാഭാഗങ്ങളിൽ താമസിക്കുന്നവർ കഴിഞ്ഞ ഞായറാഴ്ച ജൂൺ 29ന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ചെസ്റ്റർട്ടൻ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളിക്കുകയുണ്ടായി.

Advertisment

ചാലക്കുടി ചങ്ങാത്തം പ്രസിഡന്റ്‌ സോജൻ കുര്യാക്കോസ്, സെക്രട്ടറി ആദർശ് ചന്ദ്രശേഖർ, ട്രെഷരാർ ജോയ് ആന്റണി, കൺവീനർമാരായ ജേക്കബ് മാത്യു, ബാബു തോട്ടാപ്പിള്ളി തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ ഭദ്രദീപം തെളിയിച്ചതോടെ ഈ വർഷത്തെ "ആരവം 2025"ന് തുടക്കമായി.

"വാദ്യ ലിവർപൂൾ " അവതരിപ്പിച്ച ചെണ്ടമേളയും, ഡി ജെ ആബ്സിന്റെ വർണ്ണപ്രബയും, മ്യൂസിക്കൽ നൈറ്റ്‌ എന്നിവ ഉണ്ടായിരുന്നു. ചാലക്കുടി ചങ്ങാത്തം കുടുംബം അവതരിപ്പിച്ച കലാപരിപാടികൾ ഏവർക്കും ആസ്വാദ്യകരമായി.

ചാലക്കുടി ചങ്ങാത്തം സ്ഥപക പ്രസിഡന്റ്‌ സൈബിൻ പാലാട്ടി ആശംസകൾ അർപ്പിക്കുയുണ്ടായി. സ്റ്റോക് ഓൺ ട്രെന്റിലെ " ലൈക്ക എവെന്റ്സ് ആൻഡ് കാറ്ററേർസ് " ഒരുക്കിയ വിഭവസമൃദ്ധമായ നാടൻ സദ്യ ഏവർക്കും ഗൃഹാദുരത്വം ഉണർത്തി.

അടുത്ത വർഷത്തെ പ്രസിഡന്റായി ദാസൻ നെറ്റിക്കാടനെയും, സെക്രട്ടറിയായി സുബിൻ സന്തോഷിനെയും, ട്രെഷററായി ടാൻസി പാലാട്ടിയും, പ്രോഗ്രാം കോ കോർഡിനേറ്റർ ആയി കീർത്തന ജിതിൻ എന്നിവരേയും തെരഞ്ഞടുത്തു.

Advertisment