ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോ മലബാർ മാസ്സ് സെന്ററിയിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 6 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മിഷൺ ഡയറക്ടർ റവ: ഫാ:ജോo മാത്യു തിരുനാൾ കൊടിയുയർത്തി തിരുനാളിനു തുടക്കം കുറിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/09/chesterfield-dukarana-2025-07-09-21-57-12.jpg)
തുടർന്ന് റവ :ഫാ : ജിനോ അരിക്കാട്ടിന്റെ മുഖ്യകാർമിക ത്തിൽ തിരുനാൾ കുർബാനയും, വചന സന്ദേശം നൽകുയുമുണ്ടായി.
തിരുനാൾ കുർബാനക്കു ശേഷം നടന്ന പ്രദക്ഷീണം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/07/09/chesterfield-dukrana-2025-07-09-21-57-31.jpg)
മിഷൻ ഡയറക്ടർ ഫാ ജോ മാത്യുവിന്റ നേതൃത്വത്തിൽ കൈക്കാരൻമാരായ പോൾസൺ, എഡ്വിൻ, ജിമി, വേദപാട അദ്ധ്യാപകർ, ഗായക സംഘo, പാരിഷ് കൌൺസിൽ അംഗങ്ങൾ തുടങ്ങിയരുടെ കൂട്ടായ പരിശ്രമത്താൽ തിരുനാൾ ഭംഗിയായി നടത്താൻ സാധിച്ചു.