/sathyam/media/media_files/2025/07/29/r-bindu-wmc-inauguration-2025-07-29-20-09-27.jpg)
യുകെ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരിക വേദിയുടെ 22 -ാം സമ്മേളനം ജൂലൈ 26 ന് വൈകിട്ട് (15:00യുകെ,19.30 ഇന്ത്യന്‍ സമയം) വെർചൽ പ്ലാറ്റ്ഫോമിലൂടെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടാനം ചെയ്തു.
പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ജനസേവ ശിശുഭവൻ സ്ഥാപകനും ചെയർമാനുമായ ജോസ് മാവേലിയും മുൻ ഗതാഗത വകുപ്പ് മന്ത്രിയും ഹൈകോടതി അഭിഭാഷകനുമായ അഡ്വ. ജോസ് തെറ്റയിലും മുഖ്യാതിഥികളിയിരുന്നു.
തെരുവുമക്കളില്ലാത്ത ഭാരതവും, തെരുവു നായ്ക്കളില്ലാത്ത കേരളവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളായിരുന്നു ഇരുപത്തിരണ്ടാം കലാസാംസ്കാരീകവേദിയിലെ മുഖ്യ അജണ്ട.
യൂറോപ്പിലെ പ്രശസ്ത ഗായകനായ സോബിച്ചൻ ചേന്നങ്കരയുടെ ഈശ്വര പ്രാർത്ഥനയോടെയാണ് പൊതുപരിപാടികൾ ആരംഭിച്ചത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ചക്കായി തെരഞ്ഞെടുത്തതിൽ കേരത്തിലെ ജനങ്ങളുടേയും , കേരള സർക്കാരിന്റേയും ഹൃദയംഗമാമായ അഭിനന്ദനങ്ങളും, അഭിവാദ്യങ്ങളും അർപ്പിച്ചുകൊണ്ടാണ് മന്ത്രി ഡോ. ആർ. ബിന്ദു തന്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്.
ലോകത്തുതന്നെ സമാനതകളില്ലാത്ത അനുഭവങ്ങൾ പങ്കുവക്കുന്ന പ്രദേശം കൂടിയാണ് കേരളം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസി സഹോദരങ്ങൾ എല്ലാവരും തന്നെ വിപുലമായ അനുഭവസമ്പത്തും ജീവിത പരിചയവും അറിവുകൾ സമ്പാദിച്ചിട്ടുള്ളവരുമാണ്.
ആ അനുഭവസമ്പത്തും അറിവുകളും പുതിയ തലമുറക്കു പകർന്നു നൽകണമെന്നത് അനിവാര്യമാണെന്നും അതിനായി സംസ്ഥാന ഗവൺമെന്റ് വിവിധ അവസരങ്ങൾ ഒരുക്കുന്നുണ്ടെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
അക്കാദമിക രംഗത്തു പ്രവർത്തിക്കുന്ന പ്രവാസികൾ, ബുദ്ധിജീവികൾ, ഗവേഷണ പരിചയമുള്ളവർ, ഇവർക്കൊക്കെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സഹായിക്കാൻ പറ്റുമെന്നും മന്ത്രി പറഞ്ഞു.
പച്ചപ്പ് നിറഞ്ഞ വളരെയേറെ പ്രകൃതിരമണീയമായ ഒരുനാട്ടിലാണ് നമ്മുടെ വേരുകളുള്ളതെന്നും അതിൽ നമുക്കു അഭിമാനിക്കാമെന്നും കുറഞ്ഞ സാമ്പത്തിക സ്രോതസ്സുകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ മികച്ച ജീവിത നിലവാരം ഏവർക്കും ഉറപ്പുനൽകുവാൻ കഴിയുന്ന വിവിധതരത്തിലുള്ള സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായാ സമഗ്രവികസന കാഴ്ചപ്പാടാണ് നമുക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
വരുന്ന ആഗസ്റ്റ് മുപ്പതിനു സംസ്ഥാന ഗവൺമെന്റ് സംഘടിപ്പിക്കുന്ന അലുമിനമീറ്റിൽ നിങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും എല്ലാരും നേരിട്ടോ, ഓൺലൈൺവഴിയോ കേരളത്തിൽ ആദ്യമായി നടക്കുന്ന ഇതിൽ പങ്കെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
"തെരുവുകുട്ടികളില്ലാത്ത ഒരു നാടിനെ നമ്മുടെ കേരളം മാതൃകയാണെന്നും ഇതരസംസ്ഥാനങ്ങളിലെ കുട്ടികൾ പണിയെടുക്കേണ്ടിവരുമ്പോൾ കേരളത്തിലെ എല്ലാ കുട്ടികളും തന്നെ സ്കൂളിലേക്കു പോവുകയാണെന്നും ഡോ. ബിന്ദു പറഞ്ഞു. പ്രവാസി സഹോദരങ്ങളുടെ സഹായഹസ്തം തുടർന്നും സംസ്ഥാനത്തിനുണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്‌ളോബൽ പ്രസിഡന്റ് ജോൺ മത്തായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ തിരഞ്ഞെടുത്ത വിഷയത്തെ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള പ്രത്യേകം അഭിനന്ദിച്ചു.
സാമൂഹ്യ നന്മയെ കണ്ടുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത വേൾഡ് മലയാളി കൗൺസിലിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യൻ റീജിയനെയും അതിനെ നേതൃത്വം നൽകുന്നവരെയും പ്രത്യേകം അഭിനന്ദിക്കുന്നതിനായി ഗ്ളോബൽ പ്രസിഡന്റ് ജോൺ മത്തായി തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ മുപ്പതുവർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിലിനു കേരളത്തിന്റെ ഉന്നമനം മാത്രമാണ് ലക്ഷ്യമെന്നും അതിനായി ഏറ്റെടുത്ത പ്രൊജെക്റ്റുകളാണ് ഗ്രാമങ്ങൾ ദത്തെടുത്തു മോഡൽ ഗ്രാമങ്ങളായി മാറ്റിയത്.
ക്ളീൻ കേരള പദ്ധതി കേരളത്തിൻ്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ശുദ്ധീകരിക്കാനായി ഏറ്റെടുത്തത്. അതുപോലെതന്നെ കേരളത്തിലുള്ള നദികളെ ശുദ്ധീകരിക്കാനാണ് നദികളുടെ ശുദ്ധീകരണ പദ്ധതി ഏറ്റെടുത്തത്.
കഴിഞ്ഞ ഗ്‌ളോബൽ കോൺഫെറെൻസിനോടനുബന്ധിച്ചു പാർപ്പിടമില്ലാത്തവർക്ക് അഞ്ചുവീട് നമ്മൾ നിര്മിച്ചുനൽകിയെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി ആഘോഷിച്ചപ്പോൾ എ.വി.ആർ ക്യാൻസർ സെന്ററുമായി സഹകരിച്ചു രോഗികൾക്കും അവരുടെ ആശ്രിതർക്കും താമസിക്കുവാനായി അഞ്ചുറൂമുകൾ നമ്മൾ നിർമിച്ചുനൽകി. ഗവൺമെന്റ് ഏറ്റെടുത്തിരിക്കുന്ന നവകേരള പദ്ധതി വേൾഡ് മലയാളി കൗൺസിലിന്റെ കൺസെപ്റ്റാണ്.
ഇന്ത്യയുടെ തെരുവുകളിലും ചേരികളിലും , വോട്ടവകാശമില്ലാതെ, ആധാർ കാർഡുപോലുമില്ലാതെ, തലചായ്ക്കാനിടമില്ലാതെ, പുഴുക്കളെപോലെ കഴിയുന്ന ജനങ്ങളുടെ, കുട്ടികളുടെ ദയനീയ അവസ്ഥയെ ചൂണ്ടികാണിച്ചുകൊണ്ടാണ് പ്രശസ്ത സാമൂഹ്യപ്രവർത്തകനും ശിശുഭവൻ സ്ഥാപകനും ചെയർമാനുമായ ജോസ് മാവേലി തന്റെ പ്രസംഗം ആരംഭിച്ചത്.
ഏകദേശം ഒരു വർഷംമുൻപ് രാജസ്ഥാനിലെ കുട്ടികളുടെ ദയനീയ അവസ്ഥയെക്കുറിച്ച് മനോരമ, മാതൃഭൂമി ചാനലുകളിൽ റിപ്പോർട്ട് കണ്ടത്തിനു ശേഷമാണ് ഞങ്ങൾ അങ്ങോട്ടുപോകാൻ തീരുമാനിച്ചതെന്ന് ജോസ് മാവേലി പറഞ്ഞു.
രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ചേരികളിൽ ഞങൾ കണ്ട കാഴ്ച്ച ദയനീയമായിരുനെന്നും അവിടെ ചതുപ്പുനിലങ്ങളിൽ ടാർപ്പോളവച്ചു ചെറിയ ടെന്തുകളുണ്ടാക്കി കുട്ടികളും മുതിർന്നവരും തിങ്ങിപ്പാർക്കുന്നതാണ് കണ്ടത്.
മഴപെയ്യുമ്പോൾ വെള്ളം ചോരുന്ന ചെളിപിടിച്ച ആ ടെന്റുകളിലാണ് അവർ കഴിഞ്ഞിരുന്നത്. ആധാര്‍ കാര്‍ഡോ വോട്ടവകാശമോ ഒന്നുമില്ലാതെ കഴിഞ്ഞിരുന്ന ഇവരിൽ ഭൂരിഭാഗവും ഭിക്ഷാടനം ചെയ്തും പോക്കറ്റടിച്ചുമാണ് കഴിഞ്ഞിരുന്നത്.
കോഴിക്കോട്ടുകാരനായ ഡോ. സുരേഷ് എന്ന അധ്യാപകൻ അവിടെ കുറച്ചു കുട്ടികൾക്ക് ട്യൂഷൻ കൊടുത്തു പഠിപ്പിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹകരണത്തോടെയാണ് ഞങ്ങൾ അവിടെ കുട്ടികളെ പഠിപ്പിക്കുവാൻ ഉഡാൻ അക്കാദമി തുടങ്ങിയത്.
ഭക്ഷണം കൊടുത്താണ് ഞങ്ങൾ കുട്ടികളെ ആകർഷിച്ചത്. ഇന്ന് ആയിരത്തി മുന്നൂറോളം കുട്ടികൾ അജ്മീരിലെ ഉഡാൻ അക്കാദമിയിൽ പഠിക്കുന്നുണ്ട്. സ്വന്തമായി താമസിക്കാനിടസമില്ലാത്തതിനാൽ ഉഡാൻ അക്കാദമിയുടെ പേരിൽ ഇവർക്ക് ആധാർകാർഡും എടുത്തുകൊടക്കുന്നു.
വോട്ടവകാശമില്ലാത്തതിനാൽ രാഷ്ട്രീയ പാർട്ടികളൊന്നും ഇവരുടെ സഹായത്തിനായി എത്തുന്നില്ല. കേരളം ഇന്ന് തെരുവുമക്കളില്ലാത്ത മാതൃക സംസ്ഥാനമാണ്. 1988 വരെ കേരത്തിലെ റെയിൽവേ സ്റ്റേഷനുകളിലും മറ്റും ഭിക്ഷാടനം ചെയ്യുന്ന കുട്ടികളുണ്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തെ അലട്ടുന്നതു തെരുവു പട്ടികളുടെ ശല്യമാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ എറണാകുളം ജില്ലയിൽ ഒമ്പതിനായിരത്തി അഞ്ഞൂറുപേരെയാണ് തെരുവു പട്ടികൾ കടിച്ചുകീറിയത്.
സർക്കാരിന്റെ കണക്കിൽ നാലു ലക്ഷം തെരുവുപട്ടികൾ ഉണ്ടെന്നാണ്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പറയുന്നത് നാൽപതു ലക്ഷം തെരുവുപട്ടികളുണ്ടെന്നാണ്.
കഴിഞ്ഞ ഒരു വർഷം ഇന്ത്യയിൽ 34 ലക്ഷം പേരെയാണ് തെരുവുപട്ടികൾ കടിച്ചുകീറിയത്. ഗവൺമെന്റ് ഒരു സർവകക്ഷിയോഗം വിളിച്ചുകൂട്ടുകയാണെങ്കിൽ ഇതിനൊരു പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ പട്ടികളെ പാർപ്പിച്ചുസംരക്ഷിക്കുവാൻ സാധിക്കും. പട്ടികൾ കടിച്ചുകൊല്ലുന്നകാരണം സാധാരണക്കാർ നടത്തിയിരുന്ന ആട്, കോഴി, താറാവ് കൃഷികളെല്ലാം ഇന്ന് നിന്നുപോയിയെന്ന് ജോസ് മാവേലി പറഞ്ഞു.
തെരുവുമക്കളില്ലാത്ത ഭാരതവും, തെരുവുനായ്ക്കളില്ലാത്ത കേരളവും എന്ന വിഷയം വളരെയേറെ സാമൂഹ്യവും നിയമപരവുമായ പ്രസക്തിയുള്ള വിഷയമാണെന്ന് അഡ്വ. ജോസ് തെറ്റയിൽ പറഞ്ഞു. ഇതിന്റെ രണ്ടിന്റേയും അടിസ്ഥാനം മാനുഷികവും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു.
തെരുവു നായ്ക്കളുടെ ശല്യം ലോകവ്യാപകമായിട്ടുള്ള പ്രശ്നമാണെന്നും എന്നാൽ കേരളത്തിൽ ഇതു ഗുരുതരമായ പ്രശ്നങ്ങളാണുണ്ടാകുന്നതെന്നും അഡ്വ. ജോസ് തെറ്റയിൽ പറഞ്ഞു. ജനങ്ങളും ഭരണകൂടവും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമെ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ലോകത്ത് ഇരുന്നൂറു മില്ല്യൻ തെരുവു നായ്കളുണ്ടെന്നും അതിൽ മുപ്പതു മില്ല്യൻ തെരുവുനായ്ക്കൾ ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരേയും മൃഗത്തെയും ഈശ്വരൻ സൃഷ്ടിച്ചതെന്നാണ് മതഗ്രന്ഥങ്ങളിൽ പറയുന്നത്. മൃഗങ്ങളെ സ്നേഹിക്കുകയും അതോടൊപ്പം നിയന്ത്രിക്കുകയും വേണമെന്നും, സമൂഹവും സർക്കാരുമാണ് അതിനു മുൻകൈ എടുക്കേണ്ടതെന്നും മുൻ മന്ത്രി കൂടിയായ അഡ്വ. ജോസ് തെറ്റയിൽ പറഞ്ഞു.
തെരുവുനായ്ക്കളുടെ ശല്യത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് ലോക്കൽ പോലീസിന്റെ കടമയാണ്. വളരെ പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾ ഒരുക്കിയതിൽ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയനെ അഭിനദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശ്ശലൂർ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രൊഫസർ ഡോ. ലളിത മാത്യു, ദുബായി പ്രൊവിൻസ് ചെയർമാൻ കെ.എ. പോൾസൻ, മനശാസ്ത്ര വിദഗ്ധനും, സാഹിത്യകാരനും, ദുബായിൽ സൈക്കോളജിസ്റ്റ് പ്രാക്ടീസ് ചെയ്ത്കൊണ്ടിരിക്കുന്ന അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ മെമ്പറുമായ ഡോ. ജോർജ് കാളിയാടൻ, ലോകപ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ, ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ എന്നിവർ ആശംസകൾ നേർന്ന് ചർച്ചയിൽ സജീവമായി പങ്കെടുത്തു.
ഗ്ലോബൽ വൈസ് ചെയർമാനും, കലാസാംസ്‌കാരിക രംഗത് തനതായ വ്യെക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയുമായ ഗ്രിഗറി മേടയിലും, യുകെയിൽ നിന്നുള്ള നർത്തകിയും, പ്രസംഗികയും വിദ്യാർത്ഥിനിയുമായ അന്നാ ടോമും ചേർന്നാണ് മോഡറേറ്റ് ചെയ്തത്.
യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു തോട്ടപ്പള്ളി, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണൻകേരിൽ, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, ജർമൻ പ്രൊവിൻസ് സെക്രട്ടറി ചിനു പടയാട്ടിൽ, യു. കെ.പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ മിഡ്‌ഡിലെ ഈസ്റ്റ് റീജിയണിലെ അൽക്വയിൻ പ്രൊവിൻസിൽ നിന്നുള്ള സുരഭി പ്രശാന്തിന്റെ ഡാൻസും, ശ്യാമ കിരണിന്റെ നേതൃത്വത്തിൽ നൂപുരധ്വനി ഡാൻസ് സ്കൂളിലെ നർത്തകിമാരായ വൈഗ, മയൂഗ, ദിയ, വൈഗ, നനിക, ശിസ്ക, ഗോപിക എന്നിവർ ചേർന്നവതരിപ്പിച്ച ശിവരാത്രി ഡാൻസും നായനാന്ദകരവും മനോഹരവുമായിരുന്നു.
യൂറോപ്പിലെ പ്രസിദ്ധ ഗായകരായ സോബിച്ചൻ ചേന്നങ്കരയും, ജെയിംസ് പാത്തിക്കൽ ലിതീഷ് രാജ് പി.തോമസ് എന്നിവർ ചേർന്നവതരിപ്പിച്ച ഗാനങ്ങൾ ശ്രുതിമധുരവും നയാനന്ദകരുവുമായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണൽ ട്രഷർ ഷൈബു ജോസഫ് കട്ടികാട്ട് കൃതജ്ഞത പറഞ്ഞു. അടുത്ത കല സാംസ്‌കാരിക വേദി സെപ്റ്റംബറിൽ ആൺ നടക്കുക.
-ജോളി എം .പടയാട്ടിൽ